May 9, 2024

ബ്രഹ്മഗിരി സൊസൈറ്റി തൊഴിലാളി–-കർഷക സാമൂഹ്യ വികസന നിധിയിൽ വായ്‌പാ സമാഹരണ ക്യാമ്പയിനാരംഭിക്കുന്നു.

0
കൽപ്പറ്റ: കാർഷിക മേഖലയിൽ ബദൽ വികസന മാതൃക തീർക്കുന്ന ബ്രഹ്മഗിരി ഡെവലപ്‌മെന്റ്‌ സൊസൈാറ്റി സഹകരണ കൃഷി വികസനത്തിനായി പുതിയ ചുവടുവെക്കുന്നു.  തൊഴിലാളി–-കർഷക സാമൂഹ്യ വികസന നിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി വായ്‌പാ സമാഹരണ ക്യാമ്പയിനാരംഭിക്കുകയാണ്‌. സേവന മേഖലയിലെ ജീവനക്കാർ,  അധ്യാപകർ, തൊഴിലാളികൾ എന്നിവരുടെ പിന്തുണയോടെ  16 മുതൽ 26 വരെയാണ്‌ ക്യാമ്പയിൻ. 25000,  50000,  ഒരു ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ തുകകൾ വായ്‌പയായി നൽകി  പങ്കാളികളാകാം. വായ്‌പാ ദാതാക്കൾക്ക്‌   11 ശതമാനം വാർഷിക പലിശ ലഭിക്കും. 15 ദിവസത്തെ നോട്ടീസ് നൽകി വായ്‌പ തുക തിരികെ വാങ്ങാനുമാവും. കൃഷി ശക്തിപ്പെടുത്തി, തൊഴിലുറപ്പാക്കി കർഷകരുടെയും തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കാനുതകുന്ന പദ്ധതികൾക്കായാണ്‌ ഫണ്ട്‌ സമാഹരണം.  കോർപ്പറേറ്റുകൾ കാർഷികവിളകൾക്ക് മിനിമം വിലയും തൊഴിലാളികൾക്ക് മിനിമം കൂലിയും നിഷേധിക്കുമ്പോഴാണ്‌ ബ്രഹ്മഗിരി ബദൽ മാതൃകകളുയർത്തുന്നത്‌.  കൃഷിഭൂമി കർഷകന്റേതായ മാതൃകയിൽ  കാർഷിക വ്യവസായങ്ങളും വിപണിയും കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ  ഉടമസ്ഥതയിലാക്കുകയാണ്. രാജ്യത്താദ്യമായി കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടുടമസ്ഥതയിൽ സ്ഥാപിച്ച വൻകിട ആധുനിക കാർഷികാധിഷ്ഠിത വ്യവസായ സ്ഥാപനമായ ബ്രഹ്മഗിരി മലബാർ മീറ്റ് ഇതിനകം വിപണി കീഴടക്കി.  സംസ്ഥാന സർക്കാരിന്റെ  ആധുനിക സഹകരണ കൃഷിയുടെ ആദ്യമാതൃകയായ കേരള ചിക്കൻ പദ്ധതി  ബ്രഹ്മഗിരിയാണ്‌ നടപ്പാക്കുന്നത്‌.  സ്വകാര്യ കമ്പനികൾ കർഷകന് ജീവനോടെ ഒരു കിലോ കോഴിക്ക്‌ ആറ്‌ രൂപ   വളർത്തുകൂലി നൽകുമ്പോൾ ബ്രഹ്മഗിരി 11 രൂപയാണ് നൽകുന്നത്.  ഇതേ മാതൃകയിൽ വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി  ബ്രഹ്മഗിരി വയനാട് കോഫി പദ്ധതി കോഫി ബോർഡിന്റെ പിന്തുണയോടെ ആവിഷ്‌ക്കരിക്കുകയാണ്.  ഇത്‌ നടപ്പാക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനുമായാണ്‌ മൂലധന സമാഹരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *