May 8, 2024

ഫസ്ഫരി മാഗസിന്‍ അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാഗസിന്

0

മലപ്പുറം : ഫിനിക്സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ഫസ്ഫരി കോളേജ് മാഗസിന്‍ അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജ്  മാഗസിനായ 'ഒരു ദുരാത്മാവിന്റെ പറ്റ്പുസ്തകം'എന്ന മാഗസിന്. കഥാകൃത്ത് പി.സുരേന്ദ്രന്‍ ചെയര്‍മാനും, കബനി സിവിക്ക്, നസീര്‍ മേലേതില്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡിനര്‍ഹമായ മാഗസിന്‍ തിരഞ്ഞെടുത്തത്. രാഹുല്‍ രാജീവ് എഡിറ്ററായ മാഗസിന്‍ കെട്ടിലും, മട്ടിലും, അകക്കാമ്പിലും വ്യതിരക്തമാണെന്ന് ജൂറി വിലയിരുത്തി. 10000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വയനാട് വെറ്റിനറി കോളേജ് മാഗസിനായ 'മണം','ചെറുവണ്ണൂര്‍ എ ഡബ്ലിയു എച്ച് കോളേജ് മാഗസിനായ 'സ്വാതന്ത്ര്യ പാടാവലി'എന്നിവ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി. സെപ്റ്റംബര്‍ 21 ന് ഉച്ചക്ക് മൂന്ന് മണിക്ക് മലപ്പുറം ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്യുക. അന്നേ ദിവസം കാലത്ത് ഒമ്പത് മണി മുതല്‍ കോളേജ് എഡിറ്റര്‍മാര്‍ക്കുള്ള ശില്‍പശാലയും നടക്കും. ടി ഡി രാമകൃഷ്ണന്‍, പി സുരേന്ദ്രന്‍, അഡ്വ : കെ എന്‍ എ ഖാദര്‍ എം എല്‍ എ, പ്രൊഫ : ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, ഉണ്ണികൃഷ്ണന്‍ ആവള, സി പി സൈതലവി, സംഗീത ചേനംപുല്ലി, നൗഷാദ് മണ്ണിശ്ശേരി, വി പി സാനു എന്നിവര്‍ സംസാരിക്കുമെന്ന് ഫിനിക്സ് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ 9961464647, 7510202600.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *