May 8, 2024

വയനാട്ടിലെ ആസ്റ്റർ വളണ്ടിയർമാരെ ആദരിച്ചു.

0
Img 20190918 Wa0427.jpg
ആനപടിക്കൽ  ചാരിറ്റബിൾ ട്രസ്റ്റും (തണൽ കൽപ്പകഞ്ചേരി) മേപ്പാടി പൗരാവലിയും സംയുക്താഭിമുഖ്യത്തിൽ പ്രളയ ദുരന്ത മേഖലയിൽ ക്യാമ്പുകളും കോളനികൾ കേന്ദ്രീകരിച്ച് ഉള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും  നടത്തിയ ഡിഎം വിംസ് മെഡിക്കൽ കോളജിലെയും ആസ്റ്റർ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലും ആസ്റ്റർ വളണ്ടിയർമാരെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ പി നസീമയിൽ നിന്നും ഡിഎം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റീ   യു ബഷീർ,  മെഡിക്കൽ കോളേജ്  ഡീൻ ഡോക്ടർ ആൻറണി സിൽവൻ ഡിസൂസ,  അസിസ്റ്റൻറ് ജനറൽ മാനേജർ സൂപ്പി കലങ്കോടൻ, ഡോക്ടർ ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ബഷീർ എന്നിവർ ഉപഹാരം ഏറ്റു വാങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ കെ സഹദ് അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ തണൽ പ്രോജക്റ്റ് കോർഡിനേറ്റർ  മൂസ സ്വലാഹി, മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി പി കെ സുധാകരൻ,വാർഡ് മെമ്പർ  ടി.ഹംസ, തൃക്കൈപ്പറ്റ ബാങ്ക് പ്രസിഡൻറ്  പി സുരേഷ് ബാബു, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ  എം. ഫായിസ് എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *