May 9, 2024

നിലവിലെ ദേശീയ പാത പൂർണ്ണമായി അടച്ചിടരുതെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്

0
Mg 9495.jpg
കൽപ്പറ്റ:  കടുവാ സങ്കേതത്തിന്റെ പേര് പറഞ്ഞ് ബത്തേരി ബന്ദിപ്പൂർ പ്രദേശങ്ങളിലെ റോഡുകളൊന്നാകെ മൈസൂർ റോഡുകൾ ഉപരോധിക്കണമെന്ന സർക്കാർ നിയമമുള്ളതിനാൽ നിലവിലെ ദേശീയ പാത ഒരു കാരണവശാലും പൂർണ്ണമായി അടച്ചിടരുതെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിവിധ സംഘടനകളുടെ കൂട്ടായ്മ ഗവൺമെൻറിനോട് ആവശ്യപ്പെട്ടു.,നിലവിലെ ദേശീയ പാത കടുവാ സങ്കേതത്തിനായ് കടന്നു പോകുന്നത് 19 കിലോ മീറ്റർ  ആണെന്നും അതില്ലാതാക്കാൻ വേണ്ടി കടുവാ സങ്കേതം ഇല്ലാത്ത റോഡ് കേരളത്തിലെ ഉദ്വോഗസ്ഥന്മാർ കോടതിയെ തെറ്റായി അറിയിച്ചതുകൊണ്ട് കുട്ട, ഗോണിക്കുപ്പ റോഡിനു വേണ്ടി അനൂകൂല നിലപാടുകൾ എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ പ്രസ്തുത റോഡ് വനപ്രദേശവും 12 കിലോമീറ്റർ  കടുവാ സങ്കേതവുമാണ്. മാത്രമല്ല 170 കിലോ മീറ്റർ അധികവുമാണ്. മറ്റൊരു ബദൽ റോഡ് കാണിക്കാനില്ലെങ്കീൽ നാക്പാക് നിർദ്ദേശിക്കുന്ന  ബത്തേരി , മൂലങ്കാവു്: വള്ളുവാടി, ചിക്കബർഗ്ഗി വഴി ബേഗൂരിലെത്തുന്ന ബൈപ്പാസ് റോഡ് മാത്രമേ ഉള്ളു. മൈസൂരിലെത്താൻ മറ്റൊരു എളുപ്പ വഴിയില്ല. നിലവിലെ റോഡ് നീരോധിക്കയാണെങ്കിൽ മാത്രം ഒരു ബദൽ സംവിധാനമെന്ന പേരിൽ നാക്പാകിന്റെ  അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് യോഗം അഭീപ്രായപ്പെട്ടു.

   നീലഗിരി വയനാട് റെയിൽവേ ആക്ഷൻ കമ്മറ്റി കൺവീനർ അഡ്വ. ടി.എം റഷീദ്  പ്രതിഷേധ യോഗം  ഉദ്ഘാടനം ചെയ്തു.. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസീഡണ്ട് ജോണി പാറ്റാനി അദ്ധ്യക്ഷത വഹിച്ചു.. അഡ്വ: നീലിക്കണ്ടി സാദിഖ്, അഡ്വ. സീ, സി മാത്യൂ, അഡ്വ. പി. വേണുഗോപാൽ, പി.സദാനന്ദൻ, പി.ടി. ജോൺ. അനൂപ് പാലുകുന്ന്, ടി.ഡി. ജൈനൻ. എം.പി. അശോക് കുമാർ 'ഇ.പി. മോഹൻ ദാസ് ' മോഹൻ നവരംഗ്, മൂസ്സ കല്ലങ്കോടൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *