June 22, 2026

കിടപ്പിലായ രോഗിക്ക് കട്ടിലും കിടക്കയും നൽകി .

0
IMG-20190921-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : മൂന്ന് വർഷം മുൻപ് കവുങ്ങിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ പരിയാരമുക്ക് ഉണ്ടാടി ആദിവാസി കോളനിയിലെ ഇരുപത് കാരൻ അപ്പുവിന് വെള്ളമുണ്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ കോട്ട് കട്ടിലും കിടക്കയും നൽകി . അമേരിക്കയിൽ ജോലി ചെയ്യുന്ന സിയ ജോയൽ ദമ്പതികളാണ് അപ്പുവിന് കട്ടിൽ സമ്മാനിച്ചത് . വെള്ളമുണ്ട എ എസ് ഐ അണ്ണൻ കട്ടിൽ കൈമാറി . സാദിർ തലപ്പുഴ , പി ടി എ പ്രസിഡണ്ട് ടി മൊയ്തു , എൻ എസ് എസ് കോർഡിനേറ്റർ രാജേഷ് മാസ്റ്റർ , അസീസ് തേറ്റമല , അബിൻ മുഹമ്മദ് , അലീന , ബിജു , റോബിൻ എന്നിവർ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *