May 7, 2024

അവശേഷിക്കുന്ന ഊരുകളില്‍സാക്ഷരതാ പദ്ധതി: സംഘാടകസമിതിരൂപീകരിച്ചു

0
002.jpg
.
കല്‍പ്പറ്റ :വയനാട്ആദിവാസിസാക്ഷരതാ പദ്ധതി ഒന്ന്, രണ്ട് ഘട്ടങ്ങളിലെവിജയത്തിന് ശേഷംഅവശേഷിക്കുന്ന എല്ലാഊരുകളിലുംസാക്ഷരതാ പരിപാടി നടപ്പിലാക്കിവയനാട്ജില്ലയെ സമ്പൂര്‍ണ്ണ സാക്ഷരതാ നിലവാരത്തിലേക്ക്ഉയര്‍ത്തുകഎന്ന്ലക്ഷ്യത്തോടെജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ചേര്‍ന്ന സംഘാടകസമിതിയോഗംസി.കെ.ശശീന്ദ്രന്‍ എം.എല്‍.എഉദ്ഘാടനം ചെയ്തു. സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറകടര്‍ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരിച്ചു. മാനന്തവാടിമുനിസിപ്പല്‍ ചെയര്‍മാന്‍ പി.ആര്‍.പ്രവീജ്,ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍, വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.എം.നാസര്‍, ജില്ലാ പഞ്ചായത്ത്സെക്രട്ടറി പി.ജി.വിജയകുമാര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍സന്ദീപ്എന്നിവര്‍സംസാരിച്ചു. ജില്ലാകോര്‍ഡിനേറ്റര്‍ നിര്‍മ്മല റെയ്ച്ചല്‍ജോയിസ്വാഗതവുംഅസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
സംഘാടകസമിതി – രക്ഷാധികാരികള്‍
പ്രൊഫ. സി.രവീന്ദ്രനാഥ്,(വിദ്യാഭ്യാസവകുപ്പ് മന്ത്രി)
രാഹുല്‍ഗാന്ധി(എം.പി. വയനാട്)
എം.പി.വീരേന്ദ്രകുമാര്‍(എം.പി)
ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ (എം.എല്‍.എകല്‍പ്പറ്റ)
കോ. ചെയര്‍മാന്‍മാര്‍ ഒ.ആര്‍.കേളു(എം.എല്‍.എ മാനന്തവാടി)
ഐ.സി.ബാലകൃഷ്ണന്‍ (എം.എല്‍.എസു. ബത്തേരി)
വൈസ്ചെയര്‍പേഴ്സണ്‍ കെ.ബി.നസീമ(പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്)
ജനറല്‍കണ്‍വീനര്‍ എ.അജയകുമാര്‍ഐ.എ.എസ്(ജില്ലാകളക്ടര്‍)
ജോ. കണ്‍വീനര്‍ എന്‍.എസ്.കെ.ഉമേഷ് ഐ.എ.എസ(സബ്. കളക്ടര്‍)
കെ.അജീഷ്(എ.ഡി.എം)
എ.പ്രഭാകരന്‍ മാസ്റ്റര്‍(വൈസ് പ്രസിഡണ്ട്, ജി. പഞ്ചായത്ത്)
എ.ദേവകി(ചെയര്‍പേഴ്സണ്‍, വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്)
പി.എം.നാസര്‍(ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട്)
ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍, ഡെപ്യൂട്ടിഡയറക്ടര്‍ഓഫ് പഞ്ചായത്ത്, ഐ.റ്റി.ഡി.പി പ്രോജക്ട്ഓഫീസര്‍
വര്‍ക്കിംഗ്കണ്‍വീനര്‍ നിര്‍മ്മല റെയ്ച്ചല്‍ജോയി(സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍)
ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ പി.ജി.വിജയകുമാര്‍(സെക്രട്ടറി, ജില്ലാ പഞ്ചായത്ത്)
എക്സി. കമ്മിറ്റി അംഗങ്ങള്‍ ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരും, 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരും
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരും, 
ജില്ലാ പഞ്ചായത്ത്സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളും ഗ്രാമ പഞ്ചായത്ത്വൈസ് പ്രസിഡണ്ട്മാരും, 
വിദ്യാഭ്യാസസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും, ജില്ലയിലെമുഴുവന്‍ ജനപ്രതിനിധികളും
സെക്രട്ടറിമാരും, 
ജില്ലയിലെവകുപ്പ്തല ഉദ്ദ്യോഗസ്ഥന്‍മാരും
സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍, തുല്യതാ അധ്യാപകര്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *