കുടുംബശ്രീ ജില്ലാ കലോത്സവം നാളെയും മറ്റന്നാളും മുട്ടിലിൽ : വിളംബരജാഥ ഇന്ന്
കൽപ്പറ്റ:
കുടുംബശ്രീ അംഗങ്ങളുടെ കലാപ്രകടനങ്ങൾക്ക് വേദിയാകുന്ന അരങ്ങ് ജില്ലാ
കലോത്സവം നാളെയും മറ്റന്നാളും മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. ഇരുനൂറ്റമ്പതോളം കലാകാരികൾ പങ്കെടുക്കുന്ന മേള ശനിയാഴ്ച രാവിലെ 10 മണിക്ക് സി.കെ.
ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.
നസീമ അധ്യക്ഷത വഹിക്കും.
– സി.ഡി.എസ്, താലൂക്ക് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ
തല മത്സരത്തിലെത്തുന്നത്. 22 ഇനങ്ങളിലായി മത്സരം നടക്കും. നാളെ രാവിലെ 9
മുതൽ സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കമാവും. രചന മത്സരങ്ങളാണ് നാളെ നടക്കു
ന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. 18 മുതൽ 35
വരെ പ്രായമുള്ളവർ ജൂനിയർ വിഭാഗത്തിലും അതിന് മേൽ പ്രായമുള്ളവർ സീനി
യർ തലത്തിലും മത്സരിക്കും. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും
സമ്മാനമായി നൽകും. നാളെ 3 വേദികളിലായി സ്റ്റേജ് മത്സരങ്ങൾ നടക്കും. ഒപ്പന,
തിരുവാതിര, നാടോടി നൃത്തം, നാടകം തുടങ്ങിയ ജനപ്രിയ ഇനങ്ങളിലെല്ലാം മത്സരം.
മുണ്ടാകും..
– ആവേശം നിറഞ്ഞ മത്സരങ്ങളാണ് അരങ്ങ് കലോത്സവത്തിന്റെ പ്രത്യേകത.
ജീവിതത്തിന്റെ തിരക്കുകളിൽപ്പെട്ട് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം
ലഭിക്കാത്ത സ്ത്രീകൾക്ക് വലിയ വേദിയാണ് അരങ്ങ് കലോത്സവത്തിലൂടെ ലഭിക്കുന്നത്. അത്കൊണ്ട് തന്നെ മത്സരങ്ങൾ കാണുന്നതിനും പങ്കെടുക്കുന്നതിനും സമൂഹ
ത്തിന്റെ നാനാതുറയിൽപ്പെട്ടവരും എത്തിച്ചേരും. കലോത്സവ പ്രചരണത്തിന്റെ ഭാഗ
മായി വിവിധ പരിപാടികൾ ജില്ലാ മിഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം
മുട്ടിലിൽ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വർണ്ണശബളമായ വിളംബരജാഥ നടത്തും. കൂടാതെ കുടുംബശ്രീ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.
ജി.കെ. വൈക്ക് കീഴിലുള്ള വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ്,
സോഷ്യൽ മീഡിയ വഴിയുള്ള പാമോഷനുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗ
മായി നടത്തുന്നുണ്ട്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ഒക്ടോബർ
11,12,13 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ജില്ലയെ
പ്രതിനിധീകരിക്കും.




Leave a Reply