June 21, 2026

അന്ന് വിദ്യ നിഷേധിക്കപ്പെട്ട കറുത്തമ്മ ഇന്ന് സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടക

0
KARUTHAMMA.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഒമ്പത് പതിറ്റാണ്ട് മുമ്പ് വിദ്യാലയം നിഷേധിക്കപ്പെട്ട കറുത്തമ്മ ഇന്നലെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടകയായി. വെങ്ങപ്പള്ളി ആര്‍.സി.എല്‍.പി സ്‌കൂളിലെ രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടകയായാണ് വെങ്ങപ്പള്ളി ലാന്റ്‌ലസ് കോളനിയിലെ പട്ടികവര്‍ഗ്ഗ കുടുംബത്തില്‍ നിന്നുള്ള കറുത്തമ്മ എത്തിയത്. അമ്പലക്കുന്ന് കോക്കിരിയുടെയും ചണ്ണയുടെയും മകളായ കറുത്തമ്മ ചെറുപ്പത്തില്‍ പഠിക്കാന്‍ ഏറെ കൊതിച്ചെങ്കിലും സാമൂഹ്യ പിന്നാക്കാവസ്ഥ മൂലം ആഗ്രഹം പൂവണിഞ്ഞില്ല. പിന്നീട് തന്റെ ഏഴ് മക്കളെയും സ്‌ക്കൂളലയക്കാന്‍ ശ്രദ്ധിച്ച അവര്‍ നിറക്കണ്ണുകളോടെയാണ് സ്മാര്‍ട്ട് ക്ലാസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. പട്ടികവര്‍ഗ്ഗത്തില്‍ നിന്നുള്ള കുട്ടികള്‍ കൂടുതലായും പഠിക്കുന്ന സ്‌കൂളില്‍ അവര്‍ക്ക് പ്രചോദനമേകുന്നതിനും പഴയ തലമുറ കടന്ന് വന്ന ഇരുണ്ട വഴികള്‍ ഓര്‍മ്മപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു ഉദ്ഘാടകയെ നിശ്ചയിച്ചതെന്ന് പ്രധാന അധ്യാപിക റജീന ആഞ്ചല പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ലതീഷ്.സി അദ്ധ്യക്ഷത വഹിച്ചു. ഓപ്പണ്‍ റീഡിംഗ് കോര്‍ണ്ണറിന്റെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് പി.എം.നാസര്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഉസ്മാന്‍ വിദ്യാലയ പ്രവര്‍ത്തന വീഡിയോ സ്വിച്ച് ഓണ്‍ ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് ടി.പ്രിയ, പ്രധാന അധ്യാപിക റജീന ആഞ്ചല , പി.കെ.ഷറഫുദ്ദീന്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *