May 2, 2024

രോഗികൾക്കാശ്വാസമായി സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പ് നടത്തി.

0
Img 20190926 Wa0170.jpg
സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി .   വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പും ഡബ്ല്യൂ. സി.  യുഗം കൂട്ടായ്‌മയും  ചേർന്ന് ചീരാൽ  വയനാട് ഗ്രീൻ വില്ലേജ്  റിസോർട്ടിൽ വെച്ച് സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പ് നടത്തി . തിങ്കളാഴ്ച രാവിലെ 10 മണിക്ക് യുഗം സെക്രട്ടറി ബബീഷ് വട്ടത്താണിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടി പ്രസിഡന്റ് ഗണേഷ് ചേലക്കപ്പാളിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ  സതി റെജി ഉൽഘടനം ചെയ്തു . ചികിത്സാ ക്യാമ്പിനോട് അനുബന്ധിച്ചു സ്ത്രീ ശാക്തീകരണത്തെ കുറിച്ച്  ഡോക്ടർ അൽസ, മദ്യവർജ്ജനത്തെ കുറിച്ച്  ഡോക്ടർ  മുഹമ്മദ് തസ്‌നീം എന്നിവർ ക്ലാസെടുത്തു . ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കവിതാ പുരുഷോത്തമൻ ക്യാമ്പ് സന്ദർശിച്ചു . ചീരാൽ മെഡിക്കൽ ഓഫീസർ   ഡോക്ടർ ആശാ പി ചാക്കോ നന്ദി പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *