May 17, 2024

യാത്രാ നിരോധനം: സമരത്തിന് ബിഎംഎസ് പിന്തുണ

0

കല്‍പ്പറ്റ:ദേശീയപാത 766 പൂര്‍ണ്ണമായും അടച്ചിടാനുള്ള നീക്കത്തിനെതിരെ നടക്കുന്നു ജനകീയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ് )ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ചു. ദേശീയപാത 766 പൂര്‍ണമായും അടച്ചിടാന്‍ ഉള്ള അഭിപ്രായം സുപ്രീം കോടതി ആരായുവാന്‍ ഉണ്ടായ സാഹചര്യത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചു. വിവിധ പരിസ്ഥിതി സംഘടനകള്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ കോടതിയില്‍ ഖണ്ഡിക്കുവാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ബി എം എസ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. ബിജെപി വയനാട് ജില്ലാ ഘടകവും, സംസ്ഥാന നേതൃത്വവും ഈ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയേയും, കര്‍ണാടക സര്‍ക്കാറിനെയും നേരില്‍ കാണുകയും നിവേദനം നല്‍കുകയും ചെയ്തത് സ്വാഗതാര്‍ഹമാണ്.എന്നാല്‍ നാളിതുവരെയായി വയനാടിനെയും വിശിഷ്യ കേരളത്തെയും ബാധിക്കുന്ന സങ്കീര്‍ണമായ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയോ, കര്‍ണാടക സര്‍ക്കാരിനെയോ നേരില്‍ കാണുവാനോ നിവേദനം നല്‍കുവാനോ കേരള മുഖ്യമന്ത്രി യോ,ഗതാഗത വകുപ്പ് മന്ത്രിയൊ, പരിസ്ഥിതി വകുപ്പോ തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്. കേന്ദ്രകര്‍ണാടക സര്‍ക്കാറുകള്‍ക്ക്‌കേവലം ഒരു കത്ത് അയച്ചത് കൊണ്ടുമാത്രം തീരുന്നതല്ല എന്‍ എച്ച് 766 ലെ ഗതാഗത പ്രശ്‌നമെന്ന് യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വയനാടന്‍ ജനതയോട് നീതിപുലര്‍ത്തി അടിയന്തരമായി ഇടപെടല്‍ നടത്തണം എന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ കെ തയ്യില്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി കെ മുരളീധരന്‍, പി ആര്‍ സുരേഷ്, പി കെ അച്യുതന്‍, സന്തോഷ് ജി, അഡ്വ: വവിത എസ് നായര്‍, പി എസ് ശശിധരന്‍, കെ എന്‍ മുരളീധരന്‍, സി കെ സുരേന്ദ്രന്‍, കെ കെ പ്രകാശന്‍, പി എച്ച് പ്രസന്ന, കെ ടി സുകുമാരന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *