May 2, 2024

ഹർത്താൽ പിൻവലിക്കണമെന്ന് മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ

0
മാനന്തവാടി: ഒക്ടോബർ അഞ്ചിന് വയനാട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപെട്ടു, വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച് ഹർത്താൽ നടത്തുന്ന പ്രവണതക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുത്തിട്ടുണ്ട്,
NH 766 നിരോധന വിഷയത്തിൽ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഒപ്പമുണ്ട് പിന്തുണ ഉണ്ട്,, അതിന്റെ പേരിൽ ഒരു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും,, പ്രളയം മൂലവും മറ്റ് കാർഷിക തകർച്ചമൂലവും കെടുതി അനുഭവിക്കുന്ന വ്യാപാരികളെ ഹർത്താൽ സാരമായി ബാധിക്കും,, മാനന്തവാടി ബാവലി മൈസൂർ റോഡ് 2008 മുതൽ രാത്രി കാലഗതാഗത നിരോധനം ഏർപ്പെടുത്തിയതിനാൽബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്,, സമരം പ്രഖ്യാപിച്ചവർ ഈ റോഡ് തുറക്കണമെന്ന് പറയുന്നില്ല, മഹാനവമി ഒക്ടോബർ ആദ്യവാരത്തിലാണ്,, മാനന്തവാടി ടൗണിലെ കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്ര മഹോത്സവത്തിന്റെ പ്രധാന ആഘോഷവും അന്നാണ്,, NH 766 പൂർണമായി അടക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭ പരിപാടികളും കോടതിയിൽ ക്രിയാത്മകമായ ഇടപെടലും ഉണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ഏകപക്ഷീയമായി ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ല,, ഹർത്താലുമായി മുന്നോട്ട് പോവുകയാണെങ്കിൽ സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു,, പ്രസിഡൻറ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടരി പി.വി മഹേഷ്, ട്രഷറർ എൻ പി ഷിബി, വൈസ് പ്രസിഡന്റുമാരായ എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, എം.കെ ശിഹാബുദ്ദിൻ, സി.കെ സുജിത്, കെ എക്സ് ജോർജ്, സെക്രട്ടരിമാരായ ഇ എ നാസിർ, കെ ഷാനസ്, ജോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു,,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *