വിവാഹത്തിനും ആഘോഷങ്ങൾക്കും ചാരായം മൊത്തമായി നൽകിയിരുന്ന വാറ്റുകാരൻ അറസ്റ്റിൽ.
കൽപ്പറ്റ: വ്യാജവാറ്റ് കേന്ദ്രം തകർത്തു:
150 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തു.
സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് പാർട്ടി ബത്തേരി ,മൂലങ്കാവ് ,കാരശ്ശേരി ഭാഗത്ത് വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രം തകർത്തു. ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 150 ലിറ്റർ വാഷും, വാറ്റിവെച്ചിരുന്ന 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
നൂൽപ്പുഴ വില്ലേജ് ,കാരശ്ശേരി ,ആവേത്തും കുടി ,വേലായുധന്റെ മകൻ പ്രഭാകരൻ വയസ്സ് (52 ) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സ് എടുത്തു .ഇയാൾ വിവാഹത്തിനും ,മറ്റു പാർട്ടികൾക്കും ഓർഡർ അനുസരിച്ച് ചാരായം മൊത്തമായി നിർമ്മിച്ചു നൽകി വരികയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു .അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ,സിവിൽ എക്സൈസ് ഓഫീസർ മാരായ ഹരിദാസ് ,അനിൽകുമാർ ,അനീഷ് ,ശിവൻ ,വനിത സിവിൽ എക്സൈസ് ഓഫിസർ മാരായ വിബിത ,പൗർണ്ണമി ,ഡ്രൈവർ ചാക്കോ എന്നിവർ പങ്കെടുത്തു .വയനാട് EI and IB യിൽ നിന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടി സ്ഥലത്ത് പരിശോധന നടത്തിയത്.





Leave a Reply