May 3, 2024

യാത്രാ നിരോധനം:നിരാഹാര സമരത്തിന് പിന്തുണയുമായി ഇരുപതിലധികം സമാന്തര ഉപ സമരങ്ങൾ

0
Img 20190926 Wa0383.jpg
ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഡ്യവുമായി  ജില്ലയിലെ സാമൂഹിക ,സംസ്കാരിക ,രാഷ്ട്രിയ മേഖലകളിലെ നിരവധി പേർ സമരപന്തലിലെത്തി. രാവിലെ സമരപന്തലിൽ എത്തിയത് ആനപ്പാറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ +1 വിദ്യാർത്ഥിനികളായ നി ഹാല യാസ്മിൻ, സഫ്ന എന്നിവർ സമരക്കാർക്ക് പിന്തുണയർപ്പിച്ച് ഉപവാസ സമരം നടത്തിയതും നിരവധി സംഘടനകൾ പ്രകടനവുമായി സമര പന്തലിലെത്തിയതും  സമരക്കാർക്ക് അവേശം പകർന്നു. വടക്കനാട് ഗ്രാമസംരക്ഷണ സമിതി, വിവിധ സ്വകാര്യവസ്ത്ര ജ്വല്ലറി വ്യാപര സ്ഥാപനങ്ങളിലെ ജിവനക്കാരും, മനേജ്മെന്റ് അധികൃതർ, മത്സ്യ വ്യപാരികൾ, ഹാർഡ്‌ലി സാഡിൽസ് ബൂള്ളറ്റ് ക്ലബ്ബ് ,അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ്, എസ്.ടി.യു.ബത്തേരി എരിയ കമ്മിറ്റി,, കോ. ഒപ്പറേറ്റിവ് കേളേജ് ബത്തേരി, ഇടതു മതേതര കൂട്ടയ്മ, അൽഫോൺസ കോളേജ് ബത്തേരി ,സ്മിയാസ് കോളേജ് ബത്തേരി ,സെൻറ് മേരീസ്  കോളേജ് ബത്തേരി ,കേരള റിയൽ എസറ്റേറ്റ് വർക്കേഴ്സ് യൂണിയൻ, സി.ഐ.ടി.യു.ബത്തേരി ഏരിയ കമ്മിറ്റി, ബി.ജെ.പി.ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി, ബത്തേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും, കേരളാ അക്കാദമി ഓഫ് എൻഞ്ചിനിയറിംങ് കോളേജ്, ബത്തേരി ടൗൺ ലയൺസ് ക്ലബ്ബ് ,എന്നിവരാണ് സമരക്കാർക്ക് അവേശമായി പ്രകടനവുമായെത്തിയത്. .സമരപന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചത് .
കേരളാറിയൽ എസറ്റേറ്റ് വർക്കേഴ്സ് യൂണിയൻ സമരക്കാർക്ക് ഐക്യദാർഡ്യവുമായി ബത്തേരിയിൽ  പ്രകടനം നടത്തി.
 സമരക്കാർക്ക് പിന്തുണ അർപ്പിച്ച്  ഗായകൻ നിസാർബത്തേരി സമരപന്തലിലെത്തി പാട്ട് പാടി..
 സമരക്കാർക്ക് ഐക്യദാർഡ്യവുമായി ബത്തേരിയിലെ സ്വകാര്യവസ്ത്രവ്യാപര സ്ഥാപനത്തിലെ മനേജ്മെൻറും ജിവനക്കാരും എത്തി. സമരക്കാർക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് ബത്തേരി മണ്ഡലം കമ്മിറ്റി ടൗണിൽ നടത്തി. 
 സമരക്കാർക്ക് ഐക്യദാർഡ്യവുമായി നന്മ വയനാടിന്റെ കലാകാരൻ എ വൺ പ്രസാദ് സമരപന്തലിലെത്തി ചിത്രം വരച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *