May 3, 2024

ബ്രഹ്മഗിരിയുടെ കേരള ചിക്കൻ പദ്ധതിക്ക്‌ ‌റീ–-ബിൽഡിങ് കേരള ഫണ്ടിൽ നിന്നും ധനസഹായം

0
Img 20190926 Wa0360.jpg
കൽപ്പറ്റ:
ആധുനിക സഹകരണകൃഷിയിൽ മാതൃകയായ ബ്രഹ്മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ കേരള ചിക്കൻ പദ്ധതിക്ക്‌ ‌റീ–-ബിൽഡിങ് കേരള ഫണ്ടിൽ നിന്നും ധനസഹായം. ധനകാര്യമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്കിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പ്ലാനിങ്‌ബോർഡ്‌, മൃഗസംരക്ഷണവകുപ്പ്‌, കുടുംബശ്രീ  എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും ബ്രഹമഗിരി ചെയർമാനും പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനമെന്ന്‌ ബ്രഹ്മഗിരി ചെയർമാൻ പി കൃഷ്‌ണപ്രസാദ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളചിക്കൻ പദ്ധതി നടപ്പാക്കാൻ ആവശ്യമായ തുക ലഭ്യമാക്കുന്നതിന്‌ ആർകെഡിപിയിൽ വിശദമായ പ്രെജക്ടറ്‌ റിപ്പോർട്ട്‌ ബ്രഹമഗിരിക്ക്‌ സമർപ്പിക്കാം. പദ്ധതിക്ക്‌ ആവശ്യമായ തുക ആർകെഡിപി, പ്ലാൻ ഫണ്ട്‌ എന്നിവയിൽ നിന്നും ലഭ്യമാക്കുന്നതിന്‌ കുടുംബശ്രീയെ ചുമതലപെടുത്തി.  അട്ടപ്പാടിയിൽ ബ്രഹ്മഗിരി സ്ഥാപിക്കുന്ന ബ്രീഡർ ഫാമിനും സർക്കാർ സഹായം  ലഭിക്കും. ഈ തുക ഉപയോഗപെടുത്തി ബ്രീഡർ ഫാമിന്‌ അടിസ്ഥാനസൗകര്യങ്ങൾ കുടുംബശ്രീ നിർമിക്കണം.   
കർഷക കൂട്ടായ്‌മക്ക്‌ നേതൃത്വം നൽകി വിപണിയിൽ ഇടപെട്ട്‌ കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ബ്രഹ്മഗിരിയുടെ സഹകരണകൃഷി കൃഷിക്കാർക്ക്‌ വലിയ പ്രതീക്ഷയാണ്‌ നൽകുന്നത്‌. സ്വകാര്യ ഇന്റർഗ്രേറ്റർമാർ ആറ്‌ രൂപ നൽകുമ്പോൾ കേരളചിക്കനിൽ 11രൂപവരെ കർഷകർക്ക്‌ വളർത്തുകൂലി നൽകുന്നുണ്ട്‌. ഒരു കോഴിക്കുഞ്ഞിന്‌ 130 രൂപ പ്രകാരം കർഷകർ നൽകുന്ന വിത്ത്‌ ധനം ഉപയോഗപെടുത്തിയുള്ള സഹകരണകൃഷിയുടെ ആദ്യ മാതൃകയാണ്‌ കേരള ചിക്കൻ. മാർക്കറ്റ്‌ വില കുറയുമ്പോൾ അതിനനുസൃതമായി  വിലകുറയ്‌ക്കാനും മാർക്കറ്റിൽ അമിതമായി വില ഉയർന്നാൽ 170 രൂപയിൽ കൂടാതെ പിടിച്ചു നിർത്തി മാർക്കറ്റിൽ ഇടപെടാൻ സർക്കാർ സഹായത്തിലുടെ സാധിക്കും. ജില്ലാതല ബാങ്കേഴ്‌സ്‌ സമിതി യോഗത്തിൽ കുറഞ്ഞ പലിശയിൽ വിവിധ ബാങ്കുകൾ കർഷക സ്വയം സഹായ സംഘങ്ങൾക്ക്‌ 2500 കോഴിവളർത്താൻ 3.5 ലക്ഷം രൂപ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതി ബ്രഹ്‌മഗിരി അവതരിപ്പിച്ചതായും കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. സിഇഒ പി എസ്‌ ബാബുരാജ്‌, കേരള ചിക്കൻ മനേജർ ഡോ. മേഘ വിത്സൺ, എം വി സന്തോഷ്‌, ഡോ. ശ്രീജിത്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *