May 18, 2024

കടക്കെണി: മകന്റെ ചികിത്സക്ക് പണമില്ലാതെ അരിവാൾ രോഗിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

0
Img 20200207 Wa0023.jpg
മാനന്തവാടി: അരിവാൾ രോഗി വിഷം കഴിച്ച് മരിച്ചു. വനം വകുപ്പിലെ താത്ക്കാലിക ജീവനക്കാരൻ ആറാട്ടുതറ എടമ്പിലാശ്ശേരി വി എസ് രാധാകൃഷ്ണൻ (54 ) ആണ് മരിച്ചത്. അരിവാൾ രോഗിയായ മകന്റെ ചികിത്സാർത്ഥം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് മരണകാരണമായത്.

മൂത്ത മകനും രാധാകൃഷ്ണനും  രോഗികളാണ്   വർഷങ്ങളായി ഇരുവർക്കും ചികിൽസ തുടരുകയാണ് . നടക്കാൻ കഴിയാത്ത  മകനെ മണിപ്പാൽ ആശുപത്രിയിൽ നാല് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മകെനെ. രാധാകൃഷ്ണനും ചിലവേറിയ ചികിത്സ ആവശ്യമായി വന്നതോടെ കടബാധ്യതയിലായി. കാട്ടിക്കുളം അപ്പ പാറയിൽ  സമ്പന്നനായിരുന്നു രാധാകൃഷ്ണൻ .രോഗവും

 ചികിൽസയുമായി സ്ഥലവും വീടും വിറ്റ് ആറാട്ടു തറയിലേക്ക് വന്നു.  ഇപ്പോൾ 15 സെന്റ് സ്ഥലവും പണി തീരാത്ത വീടുമാണുള്ളത് . 10 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുമുണ്ടായിരുന്നു . വനം വകുപ്പിൽ താൽകാലിക  ജോലിക്കാരനായതിനാൽ  അരിവാൾ  
രോഗികൾക്കുള്ള പ്രതിമാസ പെൻഷനും കിട്ടിയിരുന്നില്ല. 
മകനെ പരിചരിക്കേണ്ടതിനാൽ 
 ഭാര്യ വനജക്കും ഒരു  ജോലിക്കും പോകാൻ കഴിഞ്ഞിരുന്നില്ല. 
അരിവാൾ രോഗികളുടെ സംഘടനയിൽ സി.ഡി. സരസ്വതിക്കൊപ്പം അവകാശങ്ങൾ   നേടിയെടുക്കാനുള്ള  പോരാട്ടത്തിൽ മുൻ നിരയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ ജില്ലാ ഭാരവാഹിയുമായിരുന്നു.    രോഗം വിതച്ച ദുരിതം മറക്കാൻ പലരെയും ഉപദേശിച്ച്  പ്രതീക്ഷ നൽകിയിരുന്ന രാധാകൃഷ്ണൻ പക്ഷേ സ്വന്തം ജീവിതത്തിൽ പ്രതീക്ഷയില്ലാതെ ജീവനൊടുക്കുകയായിരുന്നു. 
  മക്കൾ: നിഥിൻ കൃഷ്ണ, വിപിൻ കൃഷ്ണ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *