April 25, 2024

തൊണ്ടാർ പദ്ധതി : മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു.

0
Img 20200218 Wa0206.jpg
വെള്ളമുണ്ടഃ
കാവേരി നദീജല തർക്ക പരിഹാര ട്രിബ്യുണൽ വിധി പ്രകാരം കബനി നദീതടത്തിൽ എടവക പഞ്ചായത്ത് പരിധിയിലെ അയിലമൂലയിൽ മൂളിതോടിന്‌ കുറുകെ നിർമിക്കാൻ വിഭാവനം ചെയ്ത തൊണ്ടർ ജലസേചന പദ്ധതിയെ കുറിച്ച് പ്രദേശ വാസികളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി .കെ.കൃഷ്‌ണൻകുട്ടി  പദ്ധതി സൈറ്റ് സന്ദർശിച്ചു.
ഒ.ആർ..കേളു എം എൽ എയും കൂടെ ഉണ്ടായിരുന്നു.
തൊണ്ടർനാട്, എടവക, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെ കാർഷികമേഖലയ്ക്ക് ഏറെ ഉണർവ് ലഭിക്കുന്ന പദ്ധതിയായാണ്  തൊണ്ടാർ ജലസേചന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്  വയൽ കൃഷിക്കും കര കൃഷിക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതി കൊണ്ട്  ഈ പ്രദേശത്തെ  ജലക്ഷാമം പരിഹരിക്കുന്നതിനും  ഭൂഗർഭ ജലവിതാനം പരിപോഷിപ്പിക്കുന്നതിനും സഹായകമാകും എന്നതിൽ സംശയമില്ല.
എന്നാലും നാട്ടുകാരുടെ അവസാനത്തെ ആശങ്കയും പരിഹരിച്ചേ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളു എന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പു നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *