March 29, 2024

പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിന്‍റെ വേറിട്ട മാതൃക:പേനയുടെ രൂപത്തിലുള്ള ആദ്യ പെന്‍ബൂത്തൊരുക്കി തരിയോട് ജി എല്‍ പി സ്കൂള്‍.

0
Picsart 02 19 12.15.11.jpg
കാവുംമന്ദം: ഉപയോഗ്യ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ വലിച്ചെറിയാതെ ശേഖരിച്ച് കരകൗശല ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനും മറ്റുള്ളവ പുന:ചംക്രമണത്തിന് കൈമാറുന്നതിനുമായി തരിയോട് ഗവ. എല്‍ പി സ്കൂളില്‍ പെന്‍ബൂത്ത് സ്ഥാപിച്ചു. പേനയുടെ രൂപത്തില്‍ നിര്‍മ്മിച്ച ആദ്യ പെന്‍ബൂത്തെന്ന് കരുതുന്ന ഇതിന്‍റെ ഉദ്ഘാടനം കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജിത്തു തമ്പുരാന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി കെ റോസ്‌ലിന്‍ പദ്ധതി വിശദീകരിച്ചു.
സ്കൂള്‍ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യ വശങ്ങള്‍ സംബന്ധിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക, ശാസ്ത്രീയ മാലിന്യ സംസ്ക്കരണ രീതികളും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. പെന്‍ബൂത്തിലൂടെ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് പേനകള്‍ ഉപയോഗിച്ച് പഠനാവശ്യത്തിനുള്ളതും കരകൗശല പ്രദര്‍ശനത്തിന് ഉതകുന്നതുമായ കാഴ്ച്ച വസ്തുക്കള്‍ നിര്‍മ്മിക്കും. അതിന് വേണ്ടി പ്രത്യേക ശില്‍പ്പശാലകളും സംഘടിപ്പിക്കും. കലാകാരനായ വി ഡി അശോക് കുമാറാണ് ഈ പേനയുടെ ശില്‍പ്പി.
പിടിഎ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, സിനി അനീഷ്, സി പി ശശികുമാര്‍, എം പി കെ ഗിരീഷ്കുമാര്‍, സി സി ഷാലി, പി ബി അജിത, ഷമീന, ടി സുനിത, സൗമ്യ ലോപ്പസ്, സില്‍ന, വി പി ചിത്ര, എം ബി അമൃത, സ്മൈല ബിനോയ്, ജസീന ജംഷിദ്, കെ വി മനോജ്, കണ്ണന്‍, രഞ്ജിനി അനീഷ്, കാഞ്ചന ജയേഷ്, ഷംന ഹംസ, ഷീന, രാഖിയ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *