May 2, 2024

വരച്ചാര്‍ത്ത്’ പ്രദര്‍ശന വിപണന മേളയ്ക്ക് കൽപ്പറ്റയിൽ തുടക്കമായി

0
Img 20200223 Wa0050.jpg
.
കൽപ്പറ്റ. :
 വരച്ചാര്‍ത്ത്' 2020  പ്രദര്‍ശന വിപണന മേളയ്ക്ക് കൽപ്പറ്റയിൽ തുടക്കമായി . കൽപ്പറ്റ ആസ്ഥാനമായ 
ജീവന്‍ ജ്യോതിയുടെ  
നേതൃത്വത്തിൽ 
നബാര്‍ഡിന്റെ സഹായത്തോടെ കുടുംബശ്രീ, ഖാദി ബോര്‍ഡ്, എന്‍ ഊര് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തോടെയാണ് 'വരച്ചാര്‍ത്ത്' 2020  പ്രദര്‍ശനവിപണനമേള  കൽപ്പറ്റ വിജയ പമ്പ്  പരിസരത്ത് സംഘടിപ്പിട്ള്ളത് . ഈ മാസം 27 വരെയാണ് പ്രദര്‍ശനവിപണനമേള സംഘടിപ്പിച്ചിട്ടുള്ളത്. നാാളെ  ( തിങ്കളാഴ്ച ) രാവിലെ മുതൽ തൽസമയ മ്യൂറൽ പെയിൻറിംഗ് നടക്കും.
കേരളത്തിന്റെ തനത് പാരമ്പര്യത്തെ മ്യൂറല്‍ ചിത്രകലയിലൂടെ തിരിച്ച് പിടിക്കുന്ന  ജീവന്‍ജ്യോതി 
മേളയില്‍ ചിത്ര മാല മ്യൂറല്‍ പാലസ് ക്ലസ്റ്ററുകളുടെ ജീവന്‍ തുടിക്കുന്ന മ്യൂറല്‍ ചിത്ര കലകളും കരകൗശല വസ്തുക്കളും പ്രദര്‍ശന വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. കൂടാതെ നബാര്‍ഡ് പ്രൊഡ്യൂസര്‍ കമ്പനി ഉല്‍പ്പന്നങ്ങളും, എന്‍ ഊര്, കുടുംബശ്രീ, ഖാദി ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ എണ്ണമറ്റ ഉല്‍പ്പന്നങ്ങളും പ്രദര്‍ശന മേളയിൽ സജ്ജമാക്കിയിട്ടുണ്ട്.   ജീവന്‍ ജ്യോതി- ചിത്രമാല മ്യൂറല്‍ പാലസ് ക്ലസ്റ്റര്‍ അംഗങ്ങള്‍ സാരി, ബാംബൂ, കളിമണ്‍ പാത്രങ്ങള്‍, ക്യാന്‍വാസ് എന്നിവയില്‍ പ്രദര്‍ശനത്തോടൊപ്പം തത്സമയം മ്യൂറല്‍ പെയിന്റിംഗും ചെയ്യും. കൂടാതെ നെറ്റിപ്പട്ട നിര്‍മ്മാണവും തത്സമയം ചെയ്ത് പരിചയപ്പെടുത്തും.  കൂടാതെ കുടുംബശ്രീയും ഹാപ്പും സംയുക്തമായി ജീവിതശൈലി രോഗങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനുള്ള ഹെൽത്ത് കെയർ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്.
മേളയുടെ ഉദ്ഘാടന പൊതുപരിപാടികള്‍ 25ന് 12 മണിക്ക് നടക്കും.  പൊതുസമ്മേളനം കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വിപണന മേള ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനും ഉല്‍പ്പന്നങ്ങളുടെ സമാരംഭം മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ ആര്‍ കേളുവും നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുള്ള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വജ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, മറ്റ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടാതെ പുരസ്‌കാര സമര്‍പ്പണം, കേരളീയ പാരമ്പര്യ ചുമര്‍ ചിത്രകലാ പഠനകേന്ദ്രം ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടക്കും.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *