കോവിഡ് കാലത്ത് സഹജീവികൾക്ക് വേണ്ടി:എംഎസ്എഫ് പറവകൾക്ക് നീർക്കുടം തുടങ്ങി
കൽപ്പറ്റ:മാറിനിൽപ്പിന്റെ ഈ കാലത്ത് ചേർത്തുപിടിക്കലും നന്മയാണ്.
മനുഷ്യരെ മാത്രമല്ല
നമ്മുടെ സഹജീവികളായ ജീവികളെയല്ലാം.
ഒരു കുടത്തിൽ ഇത്തിരി വെള്ളം വെച്ചു കൊണ്ട് പക്ഷികൾക്ക് കൂടി നീര് ഒരുക്കാൻ എംഎസ്എഫ് ആരംഭിച്ച പറവകൾക്ക് ഒരു നീർക്കുടം കാമ്പയിന് തുടക്കമായി.ഏപ്രിൽ1 മുതൽ 15വരെയാണ് ഈ വർഷത്തെ ക്യാമ്പയിൻ.കോവിഡ് ഭീതിയിൽ എല്ലാവരും ലോക് ഡൗണിൽ നിൽക്കുന്ന സാഹചര്യത്തിൽ എല്ലാ പ്രവർത്തകരും അവരവരുടെ വീടുകളിൽ പറവകൾക്ക്
നീർക്കുടം ഒരുക്കിയാണ് ഈ ക്യാമ്പയി ന്റെ ഭാഗമാവുന്നത്.
ആദ്യ ദിനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ,ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം,ജില്ലാ ഭാരവാഹികളായ മുനവ്വറലി സാദത്ത്,ഷംസീർ ചോലക്കൽ,റിൻഷാദ് മില്ല്മുക്ക്,ജൈഷൽ തുടങ്ങി ജില്ലാ പ്രവർത്തക സമിതി അംഗങ്ങളടക്കം നിരവധി പേർ വീട്ടിൽ നീർക്കുടം ഒരുക്കി.
വരും ദിവസങ്ങളിൽ എംഎസ്എഫ് , യൂത്ത് ലീഗ്, ലീഗ് നേതാക്കൾ വീടുകളിൽ നീർക്കുടം ഒരുക്കും…





Leave a Reply