ദുരന്തത്തിലും മാറ്റമില്ലാതെ കോഴിവില ഉയർന്ന് തന്നെ ; നടപടിയുമായി അധികൃതർ
മാനന്തവാടി ∙ കോഴി ഇറച്ചിക്ക് ഫാമുകളിൽ വില കുത്തനെ ഇടിയുമ്പോഴും
മാനന്തവാടി മാർക്കറ്റിൽ ഉയർന്ന വില ഇൗടാക്കുന്നതായിപരിതി.
വിവാദങ്ങൾക്കിടെ ഒടുവിൽ പ്രശ്നത്തിൽ അധികൃതരുടെ ഇടപെടൽ. കോഴി ഇറച്ചിക്ക്
120 രൂപ നിജപ്പെടുത്തിയ തീരുമാനം ഉണ്ടായ ശേഷവും മാനന്തവാടി ടൗണിൽ 140
രൂപയായിരുന്നു വില. അതേ സമയം കഴിഞ്ഞ ദിവസം ഫാമിൽ നിന്ന് 3 കോഴികളെ 100
രൂപയ്ക്ക് വിറ്റിരുന്നു. മാനന്തവാടിയുടെ പിരസര പ്രദേശങ്ങളിൽ എല്ലാം
കോഴിഇറച്ചി വില കുറവാണെങ്കിലും മാനന്തവാടിയിൽ എല്ലായ്പ്പോഴും വില
കൂടുതലാണ്. ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് താലൂക്ക്
സപ്ലൈ ഓഫിസർ പി.ഉസ്മാൻ, സംയുക്ത സ്ക്വാഡിലെ ഹെഡ് ക്വാർട്ടർ ഡപ്യൂട്ടി
താഹസിൽദാർ സി.പി. പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോഴി
വില 120 രൂപയാക്കണമെന്ന കർശന നിർദേശം നൽകിയത്. ഇതേ തുടർന്ന് കടകളിൽ വില
വിവര ബോർഡുകൾ സ്ഥാപിച്ചു എന്ന് ഉറപ്പിച്ച ശേഷമാണ് സംഘം മടങ്ങിയത്.
മാനന്തവാടിയിൽ കോഴി ഇറച്ചിക്ക് ഉയർന്ന വില ഇൗടാക്കുന്നതായുള്ള പരാതിക്ക്
ഏറെ നാളത്തെ പഴക്കമുണ്ട്. ഏറെ അകലെയല്ലാതെ തരുവണിൽ 40 രൂപയ്ക്ക് ഖോഴി
വിറ്റപ്പോഴും മാനന്തവാടിയിൽ 100രൂപയായിരുന്നു വില. ഉദ്യോഗസ്തരുടെയും
രാഷ്ട്രീീയക്കാരുടെയും പിൻതുണയാണ് കോഴിവില മാനന്തവാടിയിൽ മാത്രം ഉയർന്ന്
നിൽക്കാൻ ഇടയാക്കുന്നതെന്ന് പറയുന്നു.





Leave a Reply