May 7, 2024

മലബാറിലെ പാൽ സംഭരണ പ്രതിസന്ധിക്ക് ആശ്വാസമായി; മിൽമ നാളെ മുതൽ 70 ശതമാനം പാലും സംഭരിക്കും

0
കേരള സർക്കാർ, തമിഴ്നാട് സർക്കാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തമിഴ്നാടിന് ആവുന്നത്ര അളവിൽ പാൽ സ്വീകരിച്ച് പാൽപ്പൊടിയാക്കി സൂക്ഷിക്കാൻ ധാരണയായി. കൂടാതെ, ആന്ധ്രയിലെ ഗുണ്ടൂരിലേക്ക് കൂടി ഇത്തരത്തിൽ പാലയയ്ക്കുവാൻ ധാരണയായിട്ടുണ്ട്. കഴിഞ്ഞ മാസം 8.5 ലക്ഷം ലിറ്റർ പാൽ മിൽമ പാൽപ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്. ബഹു. കേരള മുഖ്യമന്ത്രി, പിണറായി വിജയൻ, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു , മന്ത്രി
 കെ. കൃഷ്ണൻ കുട്ടി എന്നിവർ ചേർന്ന് മലബാറിലെ
ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. ഇതോടെ കോവിഡ്-19നുമായി ബന്ധപ്പെട്ട ക്ഷീര സംഭരണ-വിതരണ മേഖലയിലെ നിലവിലുള്ള പ്രതിസന്ധിയ്ക്ക് താൽക്കാലിക ആശ്വാസമായി. ആയതിന്റെ അടിസ്ഥാനത്തിൽ 02.04.2020 വ്യാഴാഴ്ച മുതൽ ക്ഷീര സംഘങ്ങൾക്ക് രാവിലത്തെ മുഴുവൻ പാലും സംഭരിക്കാവുന്നതാണ്.
– പാൽ വിൽപ്പന സംവിധാനങ്ങളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെടുകയോ, വിൽപ്പന വർധിക്കുകയോ, കൂടുതൽ പാൽ പൊടിയാക്കുന്നതിനുളള സാധ്യത ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലും നിയന്ത്രണങ്ങളില്ലാതെ 
 ക്ഷീര സംഘങ്ങളിലൂടെ സംഭരിക്കാനാവും,
മലബാറിലെ ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുവാൻ . കേരള സർക്കാർ കൈക്കൊണ്ട നടപടികൾക്ക് ക്ഷീര കർഷകരുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി മലബാർ മേഖലാ യൂണിയൻ ചെയർമാൻ മണിയും മാനേജിംഗ് ഡയറക്ടർ കെ. എസ് കെ. എം. വിജയകുമാരനും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *