April 26, 2024

61 ടൺ പച്ചക്കറി സംഭരിച്ച് കൊറോണക്കാലത്ത് തവിഞാലിന്റെ മാതൃക.

0
Img 20200407 Wa0143.jpg
സി.വി .ഷിബു.

കൽപ്പറ്റ: കൊറോണ കാലത്ത്  പച്ചക്കറികൾ നശിച്ചു പോകുമെന്ന് ആശങ്കയുള്ള കർഷകർക്ക് ആശ്വാസം ആവുകയാണ് തവിഞ്ഞാൽ കൃഷിഭവൻ. 
ലോക്ക് ഡൗൺ കാലത്ത് കർഷകർക്കൊപ്പമാണ് തങ്ങൾ എന്ന്  തെളിയിച്ചിരിക്കുകയാണ്   കൃഷി ഓഫീസർ സുനിലിന്റെ നേതൃത്വത്തിലുള്ള   തവിഞ്ഞാൽ കൃഷിഭവൻ ഉദ്യോഗസ്ഥർ.
  വയനാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറികൾ, നേന്ത്രവാഴ എന്നിവ കൃഷി ചെയ്യുന്ന പഞ്ചായത്താണ് തവിഞ്ഞാൽ. കൃഷിഭവൻ പരിധിയിൽ പച്ചക്കറി  നേന്ത്രവാഴ എന്നിവയുടെ വിളവെടുപ്പ് കാലത്താണ് രാജ്യമാകെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ  പ്രഖ്യാപിക്കപെട്ടത്.നിരവധി  ഉൽപന്നങ്ങൾ കർഷകർക്ക് നഷ്ടമാകുന്ന സമയത്താണ് സർക്കാർ സംവിധാനങ്ങളുടെയും പ്രാദേശിക സ്വകാര്യ കച്ചവടക്കാരുടെയും സഹകരണത്തോടെ പച്ചക്കറികളും നേന്ത്രവാഴ കുലകളും സംഭരിച്ച് വയനാട് ജില്ലക്കകത്തും പുറത്തും വിതരണം ചെയ്തത്… പഞ്ചായത്ത് ഭരണസമിതിയുടെയും പച്ചക്കറി ക്ലസ്റ്ററുകളുടെയും സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 23. 03 2020 മുതൽ 4.04.2020 വരെ 61 ടൺ (വിവിധ പച്ചക്കറികളും നേന്ത്രവാഴ കുലകളും)കാർഷിക ഉൽപന്നങ്ങൾ ആകെ സംഭരിച്ച് വിതരണം ചെയ്തു. യവനാർ കുളത്ത് പ്രവർത്തിക്കുന്ന വി.എഫ് പി സി കെ 6 ടൺ, പേരിയ ഇക്കോ ഷോപ്പ് മുഖേന ഹോർട്ടിക്കോർപ്പ് സംഭരിച്ചത് 5.2 ടൺ, ഇരുമനത്തൂർ എ ഗ്രേഡ് ക്ലസ്റ്റർ 2.8 ടൺ, തവിഞ്ഞാൽ പഞ്ചായത്തിലെ പച്ചക്കറി, നേന്ത്രൻ പ്രാദേശിക മൊത്ത കച്ചവടക്കാരായ ജയരാമൻ ഇരു മനത്തൂർ, അജി വാളാട്, അബു പേരിയ, കെ ടി അബ്ദുള്ള വാളാട്, ഷിബു തലപ്പുഴ. സിബി 44 എന്നിവർ ചേർന്ന് 48 ടൺ ഉൽപന്നങ്ങൾ സംഭരിച്ച് കോഴിക്കോട്, കണ്ണൂർ,  മലപ്പുറം ജില്ലകളിലേക്ക് അയച്ചു.തലപ്പുഴ പോലീസ് സ്റ്റേഷൻ അധികാരികളുടെ ഭാ ഗത്തു നിന്ന്  പരിപൂർണ്ണ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കർഷകരുടെ പക്കൽ നിന്നും ഉൽപന്നങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് കച്ചവടക്കാർക്ക് നൽകുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.കമ്മ്യൂണിറ്റി അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളും ഇക്കോ ഷോപ്പ് മുഖേന നൽകുന്നു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശാന്തി മാഡത്തിന്റെയും, മാർക്കറ്റിംഗ് അസി ഡയറക്ടർ അജയ് അലകസ് സാറിന്റെയും പിന്തുണയും പ്രോത്സാഹനവുമാണ് വിപണന പ്രവർത്തനങ്ങൾക്ക് കാരണമായത്. ത വിഞ്ഞാൽ പഞ്ചായത്തിനു മാത്രമായി ഹോർട്ടി കോർപ്പ് സംഭരണ സെന്റർ  പേരിയയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനുവദിച്ചു തരികയും ചെയ്തിട്ടുണ്ട്.12 04. 20. മുതൽ പേരിയയിൽ ഇക്കോ ഷോപ്പിന്റെ സഹകരണത്തോടെ പേരിയ സഹകരണ ബാങ്കാണ് ഉൽപന്നങ്ങൾ ശേഖരിച്ച് ഹോർട്ടി കോർപിന് കൈമാറുന്നത് .സംഭരണത്തിനായി കർഷകർക്ക് സാക്ഷ്യപത്രവിതരണത്തിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.  കേരള കൃഷി വകുപ്പ് മന്ത്രിയുടെയും, വകുപ്പ് അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ടും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മുൻകരുതൽ സ്വീകരിച്ചു കൊണ്ടും,കർഷക സൗഹൃദ സമീപനം സ്വീകരിച്ചുമാണ് കൃഷിഭവന്റെ പ്രവർത്തനം നടക്കുന്നത് എന്ന് കൃഷി ഓഫീസർ സുനിൽ പറഞ്ഞു. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *