April 18, 2026

അഗതി മന്ദിരങ്ങളില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
    സാമൂഹ്യ നീതി വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വൃദ്ധസദനങ്ങള്‍, റിഹാബിലിറ്റേഷന്‍ സെന്ററുകള്‍, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. വൈത്തിരി ആശ്വാസ് ഭവനില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആദ്യ വിതരണം നിര്‍വ്വഹിച്ചു.അരി, പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ കിറ്റാണ് എത്തിച്ച് നല്‍കിയത്. ജില്ലയിലെ ഒരു ചില്‍ഡ്രന്‍ ഹോം ഉള്‍പ്പെടെ 23 സ്ഥാപനങ്ങള്‍ക്കാണ് അവശ്യ സാധനങ്ങള്‍ നല്‍കിയത്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഭക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷണ കിറ്റ് എത്തിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *