April 18, 2026

വ്യാജ സ്റ്റിക്കർ പതിച്ച് യാത്ര: മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.. ആൾമാറാട്ടത്തിനും കേസ്.

0
IMG_20200416_124419.png
By ന്യൂസ് വയനാട് ബ്യൂറോ
: കൽപ്പറ്റ:തമിഴ്നാട്ടിൽ ലോക് ഡൗണിൽ കുടുങ്ങിയ ബന്ധുക്കളെ നാട്ടിലെത്തിക്കാൻ മെഡിക്കൽ ടീം എന്ന വ്യാജസ്റ്റിക്കർ ഒട്ടിച്ചെത്തിയ വാഹനം നൂൽപ്പുഴ പോലീസ് പിടികൂടി. നീലഗിരിയിലെ ബിദർക്കാട് സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശികളെ നാട്ടിലെത്തിക്കാനാണ് അധികൃതരെ കബളിപ്പിച്ച് ഇവർ വയനാട്ടിലെത്തിയത്.
 തമിഴ്നാട്ടിൽ ലോക് ഡൗണിൽകുടുങ്ങിയ ബന്ധുക്കളെ നാട്ടിലെത്തിക്കാനാണ് രണ്ടംഗസംഘം പത്തനംതിട്ടയിൽ നിന്ന് വയനാട്ടിൽ എത്തിയത് .ഇവർ സഞ്ചരിച്ച വാഹനത്തിൽ മെഡിക്കൽ ടീം എന്ന വ്യാജ സ്റ്റിക്കർ പതിച്ചായിരുന്നു വയനാട്വരെയുള്ള സഞ്ചാരം .വയനാട് അതിർത്തിയിലെ തമിഴ്നാടൻ പ്രദേശത്തെ സുഹൃത്തിനെ വീട്ടിലാണ് ലോക് ഡൗണിൽ കുടുങ്ങിയവർ താമസിച്ചിരുന്നത് .വരും വഴികോഴിക്കോട് ജോലി ചെയ്തിരുന്ന സുഹൃത്തിൻറെ ഭാര്യയും കൂടിയാണ് മെഡിക്കൽ ടീം എന്ന വ്യാജേന ഇവർ വയനാട്ടിൽ എത്തിയത്. സുഹൃത്തിൻറെ ഭാര്യയെ തമിഴ്നാട്ടിൽ എത്തിച്ച ശേഷം ബന്ധുക്കളെ കൂട്ടി വരും വഴി ചെക്ക് പോസ്റ്റിൽ വച്ചാണ് നൂൽപ്പുഴ പോലീസ് പിടികൂടിയത് .ഇവർക്കെതിരെ ആൾമാറാട്ട നിയമവും എപ്പി ഡെമിക് സ് കൺട്രോൾ വകുപ്പുപ്രകാരം കേസെടുത്തു. തുടർന്ന് കോറൻ റ്റൈനിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച വാഹനം നൂൽപ്പുഴ പോലീസ് കസ്റ്റഡിയിലാണ്.
: .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *