May 22, 2024

ജോലിയില്ല : ക്ഷേമനിധിയില്ല. : ആനുകൂല്യങ്ങളും ഇല്ല : ടയർ തൊഴിലാളികൾ പട്ടിണിയിൽ

0
Img 20200416 Wa0280.jpg
ജോലിയില്ല : ക്ഷേമനിധിയില്ല. : ആനുകൂല്യങ്ങൾ ഇല്ല : ടയർ തൊഴിലാളികൾ പട്ടിണിയിൽ
 കൽപ്പറ്റ: കൊവിഡ് കാലത്ത് ഏറ്റവും ദുരിതത്തിലായ  മേഖലകളിലൊന്നാണ് ടയർ തൊഴിൽ .  കേരളത്തിലെ അസംഘടിത തൊഴിലാളി മേഖലയിലാണ് ടയർ തൊഴിലാളികൾ ഉൾപ്പെടുന്നതെങ്കിലും ഇവർക്ക് ക്ഷേമനിധിയോ മറ്റു ആനുകൂല്യങ്ങളോ ഇല്ല.ഇതുമൂലം പതിനായിരക്കണക്കിന് തൊഴിലാളികൾ അർദ്ധ പട്ടിണിയിലാണ്.
      കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുപതിനായിരത്തിലധികം  ടയർ  തൊഴിലാളികൾ ആണ് ഉള്ളത്. ഏകദേശം പതിനായിരത്തോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്യാതെയും ഗ്രാമങ്ങളിൽ ജോലി എടുക്കുന്നുണ്ട് .നഗരങ്ങളിലും ഉൾപ്രദേശങ്ങളിൽ ഉള്ള കടകൾ പ്രതിസന്ധി മൂലം ഇപ്പോൾ തുറക്കാറില്ല. ആഴ്ചയിൽ 
രണ്ടുദിവസം തുറക്കാൻ അനുമതി ഉണ്ടെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറവായതിനാൽ ഇവർക്കുള്ള ജോലിയും കുറവാണ്.
. തുറക്കുന്ന ദിവസങ്ങളിൽ    ആകട്ടെ എത്തുന്ന വാഹനങ്ങളിൽ അധികവും സർക്കാർ മേഖലയിൽ നിന്നുള്ളതാണ്. അതിനാൽ ജോലികൾ സേവനമായാണ്  പല തൊഴിലാളികളും ചെയ്തുകൊടുക്കുന്നത്. ഇതിന് പ്രതിഫലം ഈടാക്കുന്നില്ല.
      പതിറ്റാണ്ടുകളായി ടയർ പഞ്ചർ ,റീ സോളിങ് തുടങ്ങിയ ജോലികൾ മാത്രം ചെയ്തു പരിചിതമായവരാണ്  ഇവർ. സംസ്ഥാന അടിസ്ഥാനത്തിൽ അടുത്തിടെ ഇത്തരം തൊഴിലാളികൾ ചേർന്ന് ഒരു സംഘടന രൂപീകരിച്ചെങ്കിലും ഒരു ക്ഷേമനിധിയിലും  ഇവർ ഉൾപ്പെട്ടിട്ടില്ല .ഇതുമൂലം അംഗങ്ങളായവർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല .
ജോലി   ലഭിക്കാതായതോടെ മുഴുവൻ തൊഴിലാളികളുടെയും  കുടുംബങ്ങൾ 
അർദ്ധ പട്ടിണിയിലാണ്. 
പ്രൊഫണൽ അല്ലാത്ത 
മേഖലകളിലൊന്നായ  ടയർ തൊഴിലാളി    അടിയന്തരമായി സർക്കാർ ശ്രദ്ധ    പതിഞ്ഞില്ലങ്കിൽ ഈ മേഖലയിൽ നിന്ന് ആത്മഹത്യകളുടെ വാർത്തകൾ കേൾക്കേണ്ടി വരുമെന്ന് സംഘടനാ നേതാക്കൾ പറയുന്നു. തൊഴിലാളികൾ ആരും പ്രൊഫഷണലുകൾ അല്ലാത്തതിനാലും  കൂലി തൊഴിലാളികളുേടേതിനു സമാനമായ ജോലി ആയതിനാലും നിത്യ വരുമാനം മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം. ഇവരിൽ പലരും ഏതെങ്കിലും തൊഴിലുടമയ്ക്ക് കീഴിലോ സ്ഥാപനത്തിന് കീഴിലോ അല്ല ജോലിയെടുക്കുന്നത്. പലരും സ്വയം തൊഴിൽ പോലെയാണ് ജോലിയെടുക്കുന്നത്. എന്നാൽ സ്വയം തൊഴിൽ സംരംഭക മേഖലയിലും ഇവർ ഉൾപ്പെട്ടിട്ടില്ല. അതിനാൽ അത്തരത്തിലുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല .രൂപീകരിച്ച സംഘടന രാഷ്ട്രീയ പാർട്ടികൾക്ക് കീഴിൽ അല്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും സർക്കാരിൻറെ പിന്തുണയും ലഭിക്കുന്നുമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *