May 19, 2024

ലോക് ഡൗണിൽ പൂർണ്ണമായും ഒറ്റപ്പെട്ട് ഒരു വയനാടൻ ഗ്രാമം: പുറത്തു പോകാൻ രണ്ട് സംസ്ഥാനങ്ങൾ കനിയണം.

0
Img 20200416 125232.png
കൽപ്പറ്റ: 
ലോക് ഡൗണിൽ പൂർണ്ണമായും ഒറ്റപ്പെട്ട് ഒരു വയനാടൻ ഗ്രാമം. ഇവർ താമസിക്കുന്നത് കേരളത്തിലാണെങ്കിലും, ആശ്രയം തമിഴ് നാടൻ പാതയാണ്.തമിഴ്നാട് പാത പൂർണ്ണമായും അടച്ചതോടെ അത്യാവശ്യകാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നെൻ മേനി പഞ്ചായത്തിലെ മാങ്ങാച്ചാൽ, പാറക്കുഴിപ്പ് പ്രദേശത്തെ അൻപതോളം കുടുംബങ്ങൾ
നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട മാങ്ങാച്ചാൽ,പാറക്കുഴപ്പ് പ്രദേശത്തെ അമ്പതോളം കുടുംബങ്ങളാണ് ലോക് ഡൗണിൽപൂർണമായും ഒറ്റപ്പെട്ടിരിക്കുന്നത്.  ഇവർ താമസിക്കുന്നത് കേരളത്തിലാണെങ്കിലും തമിഴ്നാടൻ പാത മാത്രമാണ് ഇവരുടെ ആശ്രയം. തമിഴ്നാട് അതിർത്തി പൂർണമായും അടച്ചതോടെ അത്യാവശ്യ കാര്യങ്ങൾ പോലും ഈ കുടുംബങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. കേരളത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ സ്വന്തമായി പാത ഇല്ലാത്തതിനാൽ പെൻഷൻ വാങ്ങുന്നതിന് ബാങ്കിൽ പോകുവാനും ,റേഷൻ വാങ്ങുന്നതിനും, ആശുപത്രി ആവശ്യങ്ങൾക്ക് പോലും ഊടുവഴികൾ തേടേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങൾ .പശു പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ കിലോമീറ്ററുകളോളം കാലിത്തീറ്റ തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാകണം എന്നാണ് ഈ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *