May 5, 2024

ലോക്കായവർക്ക് സഹായി പദ്ധതിയുടെ ഇ ഉന്നതി പ്ലാറ്റ് ഫോം ഒരുങ്ങുന്നു.

0
Img 20200417 Wa0006.jpg
ലോക്ക് ഡൗൺ ഷോക്കിൽ സ്തംഭിച്ച് പോയ ജീവിതങ്ങൾ 
എങ്ങിനെ അതിജീവനം സാധ്യമാകുമെന്നറിയാതെ സ്തംഭിച്ച് നിൽക്കുമ്പോൾ ,
പ്രത്യാശയുമായി 
സഹായി പദ്ധതിയുടെ മുൻ കൈയ്യിൽ,,, ഇ ഉന്നതി ,,
പ്ലാറ്റ് ഫോം ഒരുങ്ങുന്നു.
ലോക്ക് ഡൗണായി അനേകം സംരംഭകർക്ക് നഷ്ടമായ അതിജീവനം സാധ്യമാക്കുന്നതിനുള്ള എളിയ ശ്രമമാണ് ,, ഇ ഉന്നതി,,
സംരംഭകർക്കും തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും മൊത്തവ്യാപാരക്കാർക്കും 
ഈ പ്ലാറ്റ് ഫോമിലൂടെ വിപണികളും തൊഴിൽ സേനയേയും കണ്ടെത്താം.
തികച്ചും സൗജന്യമായ ഈ സേവനം ,നെയ്ത്തുകാർ,
കരകൗശല വേലക്കാർ,
ചെറുകിട സൂക്ഷ്മ സംരംഭകർ, സൂക്ഷ്മ ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭകർ, തൊഴിൽ അന്വേഷകർ എന്നിവർക്ക് പ്രയോജനപ്പെടുത്താം.
ലോക്ക് ഡൗണിൽ ലോക്കായ
ഉൽപ്പന്നങ്ങൾക്ക് വിപണി
കണ്ടെത്തുക എന്നതാണ്
പദ്ധതിയുടെ പ്രഥമ ലക്ഷ്യം.
സംരംഭകർ ഈ പദ്ധതിയുടെ 
സൈറ്റിൽ റജിസ്റ്റർ ചെയ്താൽ നല്ല ഒരു ഡാറ്റാ ബേസ് ഉണ്ടാകും ഇവ സുതാര്യമായി 
സൂക്ഷിച്ച് മൊത്ത വ്യാപാരക്കാരായവരെ 
കണ്ടെത്തിയാണ് ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക.
ഒരു കൂട്ടം സംരംഭകർക്ക്
ജി.എസ്.ടി ഇളവുകൾ,
സബ്സിഡി ,മറ്റ് സഹായങ്ങൾ എന്നിവ സർക്കാരിനോട് കൂട്ടായി ആവശ്യപ്പെടാൻ 
ഈ പദ്ധതിയിലൂടെ ഉപകരിക്കുമ്പോൾ മറ്റ് ചില വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ സാമൂഹൃ സുരക്ഷിതത്വ ഫണ്ട്
ഫല പ്രദമായി ഉപയോഗിക്കാനും ഈ പദ്ധതിയിലൂടെ സാധ്യമാകും.
കോപ്പറേറ്റ് സെക്ടറിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന 
ഈ സഹായ കൂട്ടായ്മയിൽ നിരവധി മൊത്തവ്യാപാര സ്ഥാപനങ്ങളും ,തൊഴിൽ ദാതാക്കളുമായി ബന്ധം ഉറപ്പിച്ചിട്ടുണ്ട്.
ലളിതമായി ഓരോ സംരംഭകർക്കും ഈ സൈറ്റ് ലിങ്കിൽ റജിസ്റ്റർ ചെയ്യാനാകും.
ലോക്ക് ഡൗണാകാതെ ജീവിതം  വിരിയിച്ചെടുക്കാൻ നമുക്കൊന്നായി ഒത്ത് ചേരാം.
കൂടുതൽ വിവരങ്ങൾക്കായി
+91  9061751234
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *