August 31, 2026

കോവിഡ് : ബി.എം.എസ്. ഐക്യദാർഢ്യ ദിനം ഇന്ന്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൊറോണ വൈറസ്മൂലം ലോകവ്യാപകമായി ഒന്നരലക്ഷത്തോളം ആളുകളുടെ ജീവൻ കവർന്ന മഹാമാരിയെ നേരിടുവാൻ ജീവൻ പണയപ്പെടുത്തി സേവനം നടത്തുന്ന ആരോഗ്യരംഗത്തെ പ്രവർത്തകർക്കും, പോലീസ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർക്കും ദേശവ്യാപകമായി ഇന്ന്   വൈകുന്നേരം ( 22.4.2020 ന്‌) 4 മണിക്ക്ബിഎംഎസ് ഐക്യദാർഢ്യ ദിനാചരണം  നടത്തുകയാണ്. 
കൊറോണ വൈറസ് രോഗംമൂലം മരണമടഞ്ഞവർക്കും, രോഗികളെ പരിചരിക്കുന്ന തിനിടയിൽ അതേ രോഗം ബാധിച്ച് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന നടത്തും. ബിഎംഎസ്  യൂണിറ്റ് തല പ്രവർത്തകർ  അത് അത് സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടും,കു  ടുംബസമേതം വീടുകളിലും  സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഐക്യദാർഢ്യ ത്തിൻറെ ഭാഗമായി ഏവരും ദേശീയ ഗാനം ആലപിക്കുമെന്നും മുഴുവൻ തൊഴിലാളി സുഹൃത്തുക്കളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും ബിഎംഎസ് വയനാട് ജില്ലാ സെക്രട്ടറി പി കെ മുരളീധരനും, ജില്ലാ പ്രസിഡണ്ട്  ഹരിദാസൻ കെ തയ്യിലും അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *