September 1, 2026

ഹോട്ട് സ്പോട്ട് : പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തത വരുത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:- കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളെ മാത്രം ഹോട്ട് സ്പോടായി പ്രഖ്യാപിച്ചതിലുള്ള വ്യക്തത ജനങ്ങൾക്ക് മനസ്സിലാകും വിധം ജില്ലാ ഭരണകൂടം പരസ്യപ്പെടുത്തണമെന്ന് ഐ.എൻ.ടി.യു.സി. റീജനൽ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി ആവശ്യപ്പെട്ടു.
വെള്ളമുണ്ട പഞ്ചായത്തിൽ ഇത് വരെ പോസിറ്റീവ് കേസ്സോ, പ്രൈമറി, സെക്കണ്ടറി കോൺടാക്റ്റാ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ എന്തിനാണ് ഹോട്ട് സ്പോട് പഞ്ചായത്തായി പ്രഖ്യാപിച്ചത് എന്ന് അധികൃതർ വ്യക്തമാക്കണം. വിവിധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പട്ടിണിയുടെ വക്കിലാണെന്ന് ബന്ധപ്പെട്ടവർ ആലോചിക്കുന്ന മെന്നും കേന്ദ്ര സർക്കാറിനെ ബോധ്യപ്പെടുത്തുവാൻ വേണ്ടി പഞ്ചായത്തിലെ ജനങ്ങളെ ബലിയാടാക്കരുതെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെടുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *