November 10, 2026

കപ്പൽജോയിയുടെ അകാല വേർപാട് : വഴി മുട്ടിയത് ആയിരത്തിലധികം തൊഴിലാളികളുടെ ജീവിതം: മൃതദേഹം നാട്ടിലെത്തിക്കും.

0
IMG-20200423-WA0334.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു

കൽപ്പറ്റ : കർഷക കുടുംബത്തിൽ ജനിച്ച് ആറ് രാജ്യങ്ങളിലായി വ്യാപിച്ച വ്യവസായ ശൃംഖലയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അറക്കൽ ജോയി  എന്ന കപ്പൽ ജോയിയുടെ അകാല നിര്യാണത്തിൽ വഴിമുട്ടിയത് ആയിരത്തിലധികം തൊഴിലാളികളുടെ ജീവിതം .  കഴിഞ്ഞദിവസം ദുബായിൽ നിര്യാതനായ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ശ്രമമാരംഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്രമന്ത്രി വി മുരളീധരൻ , രാഹുൽഗാന്ധി എം.പി, ശശി തരൂർ എംപി,
തുടങ്ങിയവരുമായി ബന്ധപ്പെട്ട്   ഇതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.ഇപ്പോൾ ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ട്. ജോയിയുടെ മൃതദേഹവും നാട്ടിൽ എത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നാളെ തീരുമാനം അറിയാം എന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. 
       കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമ എന്ന നിലയിൽ മലയാളികൾക്കിടയിൽ പ്രശസ്തനായ അറക്കൽ ജോയി  ഗൾഫിലെ അറിയപ്പെടുന്ന  മലയാളി വ്യവസായി ആണ് .എണ്ണ ശുദ്ധീകരണ വുമായി ബന്ധപ്പെട്ട ബിസിനസ് ആയിരുന്നു നടത്തിവന്നിരുന്നത് ഏകദേശം അയ്യായിരം കോടി രൂപയ്ക്ക് മുകളിലുള്ള ആസ്തി എല്ലാ കമ്പനികൾക്കും കൂടി ഉണ്ട്.  2000 കോടിയിലധികം രൂപ മുതൽമുടക്കി ഷാർജയിൽ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന എണ്ണ ശുദ്ധീകരണ പ്ലാൻറ് അടുത്തിടെ കമ്മീഷൻ ചെയ്യാനിരിെക്കെയാണ് മരണം സംഭവിച്ചത്. ജോയിയുടെ ബിസിനസ് സ്വപ്നത്തിലെ ഏറ്റവും വലിയ പ്രോജക്റ്റ് ആയിരുന്നു ഈ പ്ലാന്റ്. അവസാനമായി നാട്ടിൽ വന്നു പോയ സമയത്ത് പ്ലാൻറ് ഉദ്ഘാടനത്തിന് പല നാട്ടുകാരെയും ക്ഷണിക്കുകയും ഗൾഫിലേക്ക് വരാൻ താല്പര്യമുള്ളവർ പാസ്പോർട്ട് എടുത്തു വെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 
     വയനാട്ടിലെ പൊതുപരിപാടികളിലും സേവന സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടലുകൾ നടത്തുകയും വൻ തുക സംഭാവനയായി നൽകുകയും ചെയ്തിരുന്ന ജോയ് പൊതുജനങ്ങളുമായി നല്ല സമ്പർക്കത്തിൽ ആയിരുന്നു .നിർധനരായ പലർക്കും ജീവിതമാർഗം കണ്ടെത്തുന്നതിന് സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട് . പണത്തിന് പ്രാധാന്യം നൽകുകയും നന്മ വറ്റുകയും ചെയ്യുന്ന ഇക്കാലത്ത്  വലിയൊരു നന്മ മരമായിരുന്നു അറക്കൽ ജോയി.  നാട്ടിലെ പലർക്കും ഗൾഫിലെ കമ്പനികളിൽ ജോലി നൽകുകയും ചെയ്തിട്ടുണ്ട്.
       ജോയിയുടെ മരണവാർത്ത അറിഞ്ഞ് സാധാരണക്കാർ മുതൽ പ്രമുഖർ വരെയുള്ളവർ മാനന്തവാടി ടൗണിനടുത്ത് അറക്കൽ പാലസിൽ എത്തി.നിരവധി പ്രമുഖർ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു . മൃതദേഹം ഒരുനോക്കുകാണാൻ ആകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം സ്നേഹിച്ചവരും അദ്ദേഹത്തെ മനസ്സിൽ കൊണ്ടു നടക്കുന്നവരുമായ നൂറുകണക്കിന് ആളുകൾ .
       
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *