സി.കെ. ഉസ്മാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ ധനസഹായം കൈമാറി.
ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ ജീവിതം ഹോമിക്കപ്പെടാൻ വിധിച്ചവരായിരുന്നു അന്നത്തെ കാലത്ത് മിക്കയാളുകളും. ഓരോ വ്യക്തികളിലും തീക്ഷ്ണമായി ഉടലെടുക്കുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വാധീനിച്ചതുകൊണ്ടുതന്നെയാണ് 67 രൂപയ്ക്ക് പാസ്സ്പോർട്ട് സ്വന്തമാക്കി സ്വപ്നങ്ങളും ആശങ്കകളും ചുമലിലേറ്റി വിദൂരതയിലേക്ക് വിമാനം കയറിയത്. തന്റെ കഠിനാധ്വാനവും ജീവിത ലക്ഷ്യവും അദ്ദേഹത്തെ ഇന്ന് ഇവിടെ വരെ എത്തിച്ചു. സ്വന്തമായ സമ്പാദ്യത്തിൽനിന്നും സഹായം നൽകണം എന്ന ദൃഢനിശ്ചയം ഇന്ന് യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇന്ന്
മറ്റുള്ളവരിൽ നിന്നും പിരിവെടുത്തു ചാരിറ്റി ചെയ്യുന്നവരാണ് നാട്ടിൽ നാം എമ്പാടും കാണുന്ന പ്രവണത. ഇവര്ക്കിടയിൽ സി കെ ഉസ്മാൻ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത് മറ്റൊന്നാണ്. ഷെയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അധിപനും മൂരിക്കാപ്പ് റിസോർട്ട് പിണങ്ങോടിന്റെ കോ ചെയർമാനും ആയ അദ്ദേഹം
പേരും പെരുമയും നോക്കി നന്മ പ്രവൃത്തികൾ ചെയ്യുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. ബിസിനസ്സ് രംഗത്തും, സാമൂഹിക
ജീവകാരുണ്യ രംഗത്തും പ്രവർത്തന മികവുകൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വം. കാരുണ്യം അർഹരായവരിലേക്ക് സുതാര്യമായി എത്തിച്ചുകൊടുക്കുന്നു. ഒരിക്കൽപോലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഉറച്ച ബോധ്യമുള്ള മാറാരോഗം ബാധിച്ച നിർദരർക്ക് പാലിയേറ്റിവ് സാന്ത്വനം നൽകാൻ കെട്ടിടം നൽകി തൻ്റെ തലോടൽ. പ്രളയ ദുരിതകാലത്ത് അവസരോചിതവും ക്രിയാത്മകവുമായ ഇടപെടൽ. ഉയർന്ന മൂല്യവും ഉറച്ച ബന്ധവും കൈമുതലാക്കിയ സി കെ ഉസ്മാൻ ഈ കൊറോണകാലത്ത് വീണ്ടും വിസ്മയമാകുന്നു. ലക്ഷങ്ങൾ ചിലവ് വരുന്ന 4000 ത്തോളം ഭക്ഷണ കിറ്റുകൾ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ ധനസഹായം കൈമാറി. . സർക്കാർ സംവിധാനങ്ങൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ കാലത്തിന് കൈമാറിയ അപൂർവ്വ വ്യക്തിത്വം. സാമൂഹിക പ്രതിബദ്ധത സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ മാനുഷിക മൂല്യം അഭിനന്ദനർഹമാണ്.





Leave a Reply