റേഷന്‍കടയിലെ സെയില്‌സ്മാനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് അറസ്റ്റ്‌ചെയ്തത് അന്വേഷിക്കണം
.
പനമരം; വിളമ്പുകണ്ടം റേഷന്‍കടയുടെ നടത്തിപ്പുകാരനായ അഭിനന്ദിനെ റേഷന്‍ കടതുറന്നുവെച്ചുകൊണ്ട് പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ കമ്പളക്കാട് പോലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും പോലീസ് ഡിജിപിക്കും പരാതി അയച്ചു.റേഷന്‍ കട തുറന്നുവെച്ച് സംയത്ത് മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ചാണ് കടയില്‍ മറ്റാരുമില്ലാത്ത സമയത്ത് കടയടക്കാന്‍ പോലുമനുവദിക്കാതെ ഇയാളെ പോലീസ് എസ്‌ഐ വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത്.ഈ സമയത്ത് വിതരണം ചെയ്യേണ്ട് ഭക്ഷ്യക്കിറ്റുള്‍പ്പെടെ കടയിലുണ്ടായിരുന്നു.മൊബൈല്‍ ഫോണ്‍ പോലീസ് വാങ്ങിയതിനാല്‍ ആരെയും അറിയിക്കാനായില്ലെന്നും പോലീസിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.




Leave a Reply