April 27, 2024

കുടുംബശ്രീ : څജൈവകലچ മൂല്യവര്‍ദ്ധിത കാര്‍ഷികോല്‍പ്പന്ന മത്സരം സംഘടിപ്പിക്കുന്നു

0
.
കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിന് വേണ്ടി കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റുന്നതിന് വയനാട് ജില്ലാ മിഷന്‍ ജില്ലയിലെ കുടുംബശ്രീ വനിതകള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. 
കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റുന്നത് വഴി മികച്ച വിപണി ലഭ്യമാവുകയും കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധ്യമാക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്‍റെ ലക്ഷ്യം.
ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും ആയത് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന ആവശ്യമായ സഹായം ജില്ലാമിഷന്‍ നല്‍കുകയും ചെയ്യും. 
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഏത് കാര്‍ഷിക ഉല്‍പ്പന്നവും ഉപയോഗിക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2020 മെയ് ഏഴാം തീയതിക്ക് മുമ്പായി അതാത് സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നീ 9544473634, 9605650414, 9633450804, 9447051778 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *