June 5, 2026

പന്നിയുടെ കുത്തേറ്റ് നേപ്പാളി സ്വദേശിക്ക് സാരമായ പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
 പുഴമുടി : കാട്ടുപന്നിയുടെ  കുത്തേറ്റ് നേപ്പാളി സ്വദേശിക്ക് സാരമായ പരിക്ക്. സുരേഷ് ബെർഗി (25) നെയാണ് കാട്ടുപന്നി ആക്രമിച്ചത്.വാവാടി
ഫാമിൽ പണിക്ക് നിൽക്കുന്ന സുരേഷ് രാവിലെ പശുക്കുട്ടിയും കൊണ്ട് പുറത്തു പോകുമ്പോഴാണ് പുറകിൽ നിന്നും കാട്ടുപന്നി ആക്രമിച്ചത്. കാട്ടുപന്നിയെ പ്രതിരോധിക്കുന്നതിനിടെ കൈക്ക്  കുത്തേ ൽക്കുകയായിരുന്നു. കുത്തേറ്റ് ചോരയിൽ കിടക്കുന്ന ഇയാളെ പെട്ടന്നു തന്നെ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. പൾസ് കുറഞ്ഞതിനെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിടുകയും തിരിച്ച് കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽഎത്തിക്കുകയും ചെയ്തു. കൈയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. പ്രദേശത്ത് പന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കൃഷിസ്ഥലങ്ങൾ പന്നിയുടെ ആക്രമണത്തിൽ നശിച്ചു.  പേടിയോടെയാണ് പുറത്തിറങ്ങുന്നതെന്നും അധികൃതർ വേണ്ടവിധത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ്  നാട്ടുകാരുടെ ആവശ്യം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *