April 24, 2026

ആദ്യ സംഘത്തെ സ്വീകരിക്കാന്‍ പുലരുംവരെ കാത്തിരുന്നു : എത്തിയത് പുലർച്ചെ നാലിന്

0
By ന്യൂസ് വയനാട് ബ്യൂറോ

കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ച പ്രവാസി സംഘത്തില്‍ ഉള്‍പ്പെട്ട വയനാട്ട്കാരെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലരുംവരെ കാത്തിരുന്നു.  രാത്രി 10.30 ഓടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രവാസികള്‍ പരിശോധനകള്‍ക്ക് ശേഷം കല്‍പ്പറ്റയിലെത്തിയത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ്.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് എന്നിവരും നോഡല്‍ ഓഫീസര്‍മാരായ പി.സി.മജീദ്, കെ.ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും അത്രയും നേരം ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു.  യു.എ.ഇ.യില്‍ നുന്നുള്ളവരാണ് തിരിച്ചെത്തിയ പ്രവാസികള്‍ ഒരാളെ എയര്‍പോര്‍ട്ടില്‍ വെച്ച്തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള 16 പേര്‍ പ്രീപെയ്ഡ് ടാക്‌സിയില്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു.  രണ്ട് പേരെ കെ.എസ്.ആര്‍.ടി. ബസില്‍ കല്‍പ്പറ്റയില്‍ എത്തിച്ചു.  ഇവരെ കല്‍പ്പറ്റയിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *