April 21, 2026

വയനാട് എസ്.പിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് : നാളെ മുതൽ പതിവു പോലെ ഡ്യൂട്ടിയിൽ

0
IMG_20200518_184145.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയുടെ പരിശോധനാഫലം നെഗറ്റീവ്. നാളെ മുതൽ എസ് പി പതിവുപോലെ ഡ്യൂട്ടിക്ക് ഇറങ്ങും. മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് 

കൊവിഡ് 19 
 രോഗം സ്ഥിരീകരിച്ചതോടെയാണ്  ജില്ലാ പോലീസ് മേധാവി  വീട്ടിൽ നിരീക്ഷണത്തിൽ പോയത്.ഫീൽഡിൽ ഇറങ്ങി ഉള്ള ജോലി നടത്തുന്നല്ലെങ്കിലും  ക്വാറന്റെയനിൽ ഇരുന്നുകൊണ്ടുതന്നെ അദ്ദേഹം സേനയെ കൃത്യമായി നയിച്ചിരുന്നു.
ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും ആരും നിരീക്ഷണത്തിലായിരുന്നു.വാഹന അപകടം , ഭീകര ആക്രമണം, മറ്റ് ആക്രമണങ്ങൾ പോലെ തന്നെ കോവിഡിനെയും സേന ഭയക്കേണ്ടത് ഉണ്ടെന്നും കരുതലും ജാഗ്രതയും ഉണ്ടാവണമെന്നും കഴിഞ്ഞ 15ന് അദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *