April 25, 2024

കണ്ടെയ്ൻമെൻറ് സോൺ : ആർക്കും എന്തിനെന്ന് വ്യക്തതയില്ല :മീനങ്ങാടിയിലെ കച്ചവടക്കാർ ദുരിതത്തിൽ

0
മീനങ്ങാടിയിൽ പത്തുദിവസം മുൻപ് ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ നാലു വാർഡുകളിൽ മാത്രമായിരുന്ന കണ്ടെയ്ൻമെന്റ് സോൺ അനാവശ്യമായി 11 വാർഡുകളിലേക്ക് വ്യാപിപ്പിക്കുകയും ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്,  എന്നാൽ ബത്തേരി കൽപറ്റ ഹൈവേയിലൂടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ കടന്നുപോകുകയും നിരവധി അന്യ സംസ്ഥാന ചരക്ക് വാഹനങ്ങൾ അടക്കം ടൗണിൽ നിർത്തിയിടുകയും, മീനങ്ങാടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങൾ പല സാധനങ്ങൾ വാങ്ങാനും വാഹനത്തിൽ ബത്തേരിയും കല്പറ്റയും പോകുകയും ചെയ്യുന്നതിനു യാതൊരു നിയന്ത്രണങ്ങളുമില്ല, രണ്ടു മാസക്കാലം കടകൾ അടച്ചിട്ടു ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ഈ അനാവശ്യ നിയന്ത്രണങ്ങൾ താങ്ങാവുന്നതിലും അധികമാണെന്നും ഈസ്റ്റർ വിഷു കച്ചവടം നഷ്ടപ്പെട്ട കച്ചവടക്കാർക്ക് പെരുന്നാളിനെങ്കിലും കട തുറക്കാൻ അവസരം ലഭിച്ചാൽ വലിയ ആശ്വാസമാകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ഡോ. മാത്യു തോമസ് പറഞ്ഞു, സൂം ആപ്പ്‌ വഴി നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പ്രിമേഷ് എം വി, ട്രഷറർ ജലീൽ പി, കുഞ്ഞുമോൻ കാഞ്ചന, മജീദ് ടികെ, വി വി വർഗീസ്, എം അരവിന്ദൻ, കരീം എം എസ്, ഫൈസൽ പി കെ, സാദിഖ് പി എം തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *