April 23, 2024

ലോക് ഡൗൺ നിയമം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം: കോൺഗ്രസ്

0
മാനന്തവാടി നഗരസഭാ പരിധിയിൽ പാരിസൺ എസ്റ്റേറ്റിലെ ജെസ്സി ഡിവിഷനിൽ ഇന്നലെ  രാവിലെ 7 മണി മുതൽ 10 മണി വരെ സി.ഐ.ടി.യു എന്ന തൊഴിലാളി സംഘടനയുടെനേതൃത്ത്വത്തിൽ സമരം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് മേൽ സംഘടന സമരം നടത്തിയിട്ടുള്ളത്. സമരം നടന്ന ജെസ്സി നിലവിൽ കണ്ടെൻമെന്റ് ഏരിയ ആണ്. കോവിഡ് 19 രോഗബാധിതർ ഉള്ള ഏടപ്പടി പ്രദേശത്തോട് ചേർന്നും നിലവിൽ നിരിക്ഷണത്തിൽ ആളുകൾ ഉള്ളതുമായ സ്ഥലമാണ് ജെസ്സി. രോഗബാധിതനായ പോലിസുകാരന്റെ സമ്പർക്ക പട്ടികയിൽ പെട്ട യുവാക്കൾ ജെസ്സിയിൽ നിരിക്ഷണത്തിലുണ്ട്.
ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കുന്ന പ്രദേശത്താണ് നൂറോളം പ്രവർത്തകരെ പങ്കെടുപ്പിച്ച് യാതൊരു സുരക്ഷയും പാലിക്കാതെ സി.ഐ.ടി.യു സമരം നടത്തിയത്.
ഈ പ്രദേശത്തിന്റെ ചുമതലക്കാരായ ജെ.എച്ച്.ഐ, ആശാ വർക്കർ എന്നിവരെ പ്രദേശവാസികൾ വിവരം അറിയിച്ചിട്ടുണ്ട്‌.
ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തിയ സി.ഐ.ടി.യു നേതാക്കൾക്കെതിരായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടർക്ക് മണ്ഡലം കമ്മിറ്റി പരാതി നല്കിയതായി മണ്ഡലം പ്രസിഡന്റ്
 ഡെന്നിസൺ കണിയാരം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *