കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ജനകീയ ഇടപെടൽ:: കമ്മനയിലെ കർഷകന്റെ ഭൂമിയിൽ വിളവെടുപ്പും വിൽപ്പനയും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
സി.വി. ഷിബു.


മാനന്തവാടി : മാധ്യമ വാർത്തകൾ തുണയായി.


 കോവിഡ് സ്ഥിരീകരിച്ച അയൽവാസിക്ക് കപ്പ പറിച്ച് നൽകിയതിനെ തുടർന്ന്

ക്വാറന്റയിനിലായ കർഷകന്റെ വിളവെടുപ്പ് നടത്താനാകാതെ നശിക്കുമായിരുന്ന
പച്ചക്കറി ജനകീയ ഇടപെടലിലൂടെ വിപണിയിലെത്തി. എടവക പഞ്ചായത്തിലെ
കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട കമ്മന സ്വദേശി ചേലാടി പൈലിയുടെയും
കുടുംബത്തിന്റെയും ദുരിതം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്നാണ്
എടവക കൃഷി ഒാഫിസർ വി. സായൂജിന്റെ നേതൃത്വത്തിൽ നടന്ന ഇപെടലിലൂടെ ഇന്നലെ
പച്ചക്കറികൾ പറിച്ച് ഹോർട്ടി കോപ് വഴി വിപണിയിൽ എത്തിച്ചത്.

150 കിലോ വള്ളിപ്പയർ, 100 കിലോ വീതം വഴുതന, പടവലം എന്നിവയാണ് ഇന്നലെ
പറിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ബന്ധുക്കളും
സമീപവാസികളും ചേർന്നാണ് ഇവ പറിച്ച് നൽകിയത്. കൃഷി ഒാഫിസർ സ്വന്തം
വാഹനത്തിൽ ഇവ വിപണിയിൽ എത്തിച്ചു.

3 പതിറ്റാണ്ടിലേറെയായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന
കുടുംബമാണിത്. സ്വന്തമായി 15 സെന്റും വീടും മാത്രമാണുള്ളതെങ്കിലും
പാട്ടത്തിനെടുത്ത സ്ഥലത്ത് വിപുലമായാണ് വാഴ, കപ്പ, പച്ചക്കറി തുടങ്ങിയവ
കൃഷി ചെയ്യുന്നത്. ഭാര്യ ഷേർളിയും മക്കളായ രേഷ്മയും രഞ്ജിത്തും ചേർന്ന്
കുടുംബമായാണ് കൃഷി നടത്തി വരുന്നത്.

അയൽവാസിക്ക് തോട്ടത്തിൽ നിന്ന് കപ്പ പറിച്ച് നൽകിയ ശേഷമാണ് ഇയാൾക്ക്
കൊവിഡ് 19 പോസിറ്റാവായെന്ന് തോടെ പൈലി ക്വാറന്റയിനിലായത്. കൂട്ടുകൃഷിയിൽ
ഒപ്പമുണ്ടായിരുന്ന മറ്റൊരു കർഷകനായ കുന്നത്തുകുഴി അനു ജോസ് ഇതേ രോഗിയുടെ
വീട്ടിൽ പമ്പ് എടുക്കാൻ പോയതോടെ ക്വാറന്റൈനിലായി. വിലക്കുറവാണെങ്കിലും
വിളവെടുക്കാമെന്ന പ്രതീക്ഷയാണ് ഇരുവരും അടച്ചിട്ട മുറിയിലായതോടെ
അസ്തമിച്ചത്.

500 ചുവട് കപ്പ, 1000 നേന്ത്രവാഴ, 2000 ഞാലിപ്പൂവൻ, ഒരേക്കറിൽ ഏറെ
സ്ഥലത്തെ പയർ, പടവലം, കോവൽ, വഴുതന എന്നിവ യഥാസമയം വിളവെടുക്കാനാകാതെ
നശിച്ചു തുടങ്ങിയിരുന്നു.. പച്ചക്കറിയിൽ നിന്ന് മാത്രം പ്രതിദിനം ഒരു ക്വിന്റലിൽ
ഏറെ വിളവ് ലഭിക്കുമായിരുന്നു. മഴക്കാലത്തിന് മുമ്പ് വിളവെടുപ്പ്
പൂർത്തിയായില്ലങ്കിൽ ഈ സ്ഥലമത്രയും വെള്ളപ്പൊക്കത്തിൽ മുങ്ങും.
പുഴയോരത്തായുള്ള വീട്ടിൽ എല്ലാ പ്രളയകാലത്തും വെള്ളം കയറും. ഇതിന്
പരിഹാരമായി ഇക്കൊല്ലം ഒരു ഷെഡ് കെട്ടാനുള്ള തീരുമാനമാണ് കോവിഡിനാൽ
തകർന്നത്.2 പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ ഇൗ കുടുംബം
വിളവെടുപ്പിന് പാകമായ ഉൽപന്നങ്ങൾ വിൽപന നടത്താനുള്ള സാധ്യതയാണ് കൃഷി
ഭവന്റെ ഇടപെടലിലൂടെ സാധ്യമായത്.
Ad

മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : ...
Read More
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ ...
Read More
  എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.  പഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണില്‍ തുടരും ...
Read More
    ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ...
Read More
          വൈദ്യുതി മുടങ്ങും  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, ...
Read More
കൽപ്പറ്റ: വയനാട്    ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ...
Read More
കോവിഡ് പാക്കേജുകളിൽ കർഷകർക്ക് നേരിട്ട് ഒരു സഹായവുംപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിവെങ്ങപ്പള്ളി കൃഷി ഭവൻ്റെ മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു 1,കർഷകരുടെ കടങ്ങൾഎഴുതിത്തള്ളുക.2, പലിശരഹിത ...
Read More
 .കല്‍പ്പറ്റ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ...
Read More
 വാളാട്:കോളിച്ചാൽ കടവിൽ താൽക്കാലിക പാലം നിർമിച്ച് നാട്ടുകാർ. എടത്തന കോളിച്ചാൽ കരിക്കാട്ടിൽ പ്രദേശങ്ങളെ വാളാട് ഹയർസെക്കൻഡറി സ്കൂൾ പ്രദേശവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമാണിത്.നൂറു കണക്കിന് വിദ്യാർത്ഥികളാണ് എടത്തന ...
Read More
പനമരം: കണ്ടെയ്ൻമെന്റ് സോണിൽ ലോക്കായ കുഞ്ഞുവാവക്ക് വീഡിയോ ഷോപ്പിംഗിലൂടെ പെരുന്നാൾ ഉടുപ്പ് . കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട രണ്ട് മാസമായി ലോക്ക് ഡൗണും ഇപ്പോൾ പിന്നീട് കണ്ടെയ്ൻ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *