April 20, 2024

പതറാത്ത ആത്മ വിശ്വസത്തിന്റെയും തളരാത്ത ഊർജ്ജ സ്വലതയുടേയും പ്രതീകമായിരുന്നു വി ജി വിജയൻ:അനുസ്മരണ സമിതി

0
V G V.jpg
പതറാത്ത ആത്മ വിശ്വസത്തിന്റെയും തളരാത്ത ഊർജ്ജ സ്വലതയുടേയും പ്രതീകമായിരുന്നു അകാലത്തിൽ പൊലിഞ്ഞ പത്രപ്രവർത്തകൻ വി ജി വിജയൻ. നൻമ നിറഞ്ഞ മനസിന്റെ ഉടമയായിരുന്ന വിജയൻ, എന്നും അദ്ധ്വാനിക്കുന്ന വർഗത്തിന്റെയും സാധാരണക്കാരുടേയും പ്രശനങ്ങളുമായി വൈകാരിക അടുപ്പമുളള പൊതു പ്രവർത്തകൻ കൂടിയായിരുന്നു. തന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ പത്രപ്രവർത്തന ജീവിതത്തിലൂടെ വയനാടിന്റെ വികസനത്തിനും ആദിവാസികളുടേയും സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെയും ഉന്നമനത്തിനായാണ് തൂലിക ചലിപ്പിച്ചത്. വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ നീറുന്ന പ്രശനങ്ങൾ പുറംലോകത്തിന് മുന്നിൽ എത്തിച്ചതും വി ജി വി‍ജയനായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർ‍ത്തനത്തിലെത്തിയ വി ജി വിജയൻ സഹകാരി, വിദ്യഭ്യാസ, സാമൂഹ്യ, കല, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെല്ലാം പത്രപ്രവർത്തനത്തിനൊപ്പം കൈയ്യൊപ്പ് ചാർത്തിയ വ്യക്തിത്വമായിരുന്നു. അച്ചടി മാധ്യമങ്ങളിൽ മാത്രമല്ല ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും സേവനം അനുഷ്ട്ടിച്ച് പത്ര പ്രവർത്തന മേഖലക്ക് ഒട്ടേറെ ഗുണുപരമായ സംഭാവനകളാണ് നൽകിയത്. സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ കക്ഷിരാഷ്ട്രീയ പരിഗണനക്ക് അതീതമായി ജനങ്ങളുടെ സ്നേഹാദരങ്ങൾ നേടിയ അദ്ദേഹം 2017 മെയ്യ് 19നാണ് നമ്മോട് വിട പറഞ്ഞത്. താൻ ഇടപെട്ട രംഗങ്ങളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച വിജയൻ സരളവും, സരസവുമായ പ്രവർത്തന ശൈലിയും എല്ലാ രംഗങ്ങളിലുമുളള ആത്മാർത്ഥയും എന്നും ഓർമ്മിക്കപ്പെടും. വയനാട് പ്രസ് ക്ലബ്ബിന് സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടാക്കുന്നതിൽ ജനയുഗം വയനാട് ബ്യൂറോ ഫീഫ് കൂടിയായിരുന്ന വി ജി വിജയൻ നിർണായക പങ്കാണ് വഹിച്ചത്. പത്രപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ വിവധ മേഖലകളിയൂടെ സഞ്ചരിക്കുമ്പോഴും നിലപാടുകളിൽ ഒരു വിട്ടു വീഴ്ച്ചക്കും അദ്ധേഹം തയ്യാറായിരുന്നില്ല. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്  ജനയുഗം റസിഡന്റ് എഡിറ്റർ, വയനാട് പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി, പ്രസിഡന്റ്,  എ ഐ എസ് എഫ് ഭാരവാഹിത്വം, സി പി ഐ ജില്ലാ കൗൺസിൽ അംഗം, യുവകലാസാഹിതി, കിസാൻസഭ എന്നിവയുടെ ജില്ലാ ഭാരവാഹിത്വങ്ങളും വഹിച്ചു. കേരള കൗമുദി, മലയാള മനോരമ എന്നീ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മരിക്കുന്നത് വരെ ദൂരദർശന്റെയും, ആകാശവാണിയുടെയും വയനാട് റിപ്പോർട്ടർ കൂടിയായിരുന്നു അദ്ധേഹം. പരേതനായ ഗോപാലന്റെയും കെ മാധവിയുടെയും മകനായി 1956ൽ ഇരുളത്താണ് അദ്ധേഹത്തിന്റെ ജനനം.റിട്ടേർഡ് അധ്യാപിക വനജ ഭാര്യയും, അമൃത, അരുണ എന്നിവർ മക്കളും എം പി പ്രശാന്ത് മരുമകനുമാണ്. 
വി ജി വിജയൻ അനുസ്മരണ സമിതി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *