March 19, 2024

മാൻ വേട്ട: തോക്ക് സഹിതം ഒരാൾ കസ്റ്റഡിയിൽ : മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

0
തിരുനെല്ലി  അപ്പപ്പാറയിൽ മാൻ വേട്ട . തോക്ക് സഹിതം  ഒരാളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചേ മൂന്ന് മണിയോടെയാണ് തോൽപെട്ടി നരിക്കല്ല് സ്വദേശി നടുകണ്ടി മുഹമദ് ഷാഫി ( 24 ) ആണ് അറസ്റ്റിലായാത്. വേട്ടക്ക് ഉപയോഗിച്ച  തിരയും തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് .നോർത്ത് വയനാട് വനം ഡിവിഷൻ അപ്പ പാറ സെക്ഷൻ നരിക്കല്ല് ഭാർഗിരീ എസ്റ്റേറ്റ് സമീപത്ത് വെച്ച് വെടിയൊച്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പിൻന്തുടർന്നാണ് ഒരാളെ പിടികൂടിയത്. മറ്റുള്ളവർ ഓടി രക്ഷപെടുകയായിരുന്നു പ്രദേശത്തെ ഇൻഞ്ചായി എന്ന് വിളിക്കുന്ന നൗഷാദ് സെയിദലവി  അബദുൾ റഷീദ് എന്നിസരെ വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട് ബേഗുർ റെയിഞ്ചാഫീസർ വി രതീഷ് ഡെപ്യുട്ടി റെയിഞ്ചർ  എം വി ജയപ്രകാശ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ശീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലസംഘമാണ് മാൻവേടസംഘത്തെ പിടികൂടിയത് ലൈസൻസില്ലാത്ത തെര തോക്കിന്റെ ഉടമയെ കുറിച്ചും അന്വേഷിക്കുന്നുണ്ട് . മാസങ്ങൾക്ക് മുൻപ് തോൽപെട്ടി വൈൽഡ് ലൈഫിലെ കാട്ട് പോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *