April 19, 2024

മാനന്തവാടി ടൗണിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് വ്യാപാരികൾ.

0
മാനന്തവാടി: മാനന്തവാടി ടൗൺ കഴിഞ്ഞ 58 ദിവസമായി അടഞ്ഞുകിടക്കുകയാണ്, കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 5 കിലോമീറ്റർ അകലെ ഗ്രാമത്തിലാണ്,, ടൗണുമായി യാതൊരു ബന്ധവുമില്ല, കഴിഞ്ഞ 58 ദിവസത്തിൽ 4 ദിവസമാണ് പ്രവർത്തിച്ചത്, ആയിരത്തിലധികം വ്യാപാരികളും ആശ്രയിച്ച് കഴിയുന്ന പിടികതൊഴിലാളികളും പരോക്ഷമായി പതിനായിരത്തിലധികം പേർ ഉപജീവനം നടത്തി വരുന്ന മാനന്തവാടി ടൗണിനെ പെരുന്നാൾ പ്രമാണിച്ച് 21,22 വ്യാഴം വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാനനുവദിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കലക്ടറോടാവശ്യപ്പെട്ടു, എടവക പഞ്ചായത്തിലെ ദ്വാരക നാലാംമൈൽ, ചുണ്ടമുക്ക് രണ്ടെനാൽ, പീച്ചങ്കോട്, തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, മീനങ്ങാടി ടൗൺ എന്നിവ സാധാരണ പോലെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു, ജില്ലാ മെഡിക്കൽ ഓഫീസറോടും ഇത് സംബന്ധിച്ച അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ടു.ജില്ലാ കലക്ടർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകിയതായി ജില്ലാവൈസ് പ്രസിഡൻ്റ് കെ ഉസ്മാൻ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *