May 9, 2026

ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  : ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്‍മൂല അധികാരത്തില്‍ ജെസി ടോമി (46)യാണ് അറസ്റ്റിലായത്.
ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍ നിന്ന് 4 ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തട്ടി എടുത്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ബത്തേരിയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പുല്‍പള്ളി എസ്.ഐ. അജീഷ് കുമാറും സി പി ഒ മാരായ ടോണി, വിനീത് ജെയ്സ് മേരി എന്നിവരും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് ചിലരുടെ പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ കണ്ടെത്തി.
സമാന രീതിയില്‍ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്ന് 30 ഓളം പേരില്‍ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കുട്ടു പ്രതികളായി മറ്റു ചിലരും ഇവരെക്കുറിച്ച്‌ അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *