November 7, 2026

താത്ക്കാലിക ഇളവ് നല്‍കി പരീക്ഷ നടത്തണം –പി. വി. ജോര്‍ജ്ജ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
താത്ക്കാലിക ഇളവ് നല്‍കി പരീക്ഷ നടത്തണം
 –പി. വി. ജോര്‍ജ്ജ് 
കൗണ്‍സിലര്‍ മാനന്തവാടി നഗരസഭ ,ജനറല്‍ സെക്രട്ടറി ഡിസിസി  വയനാട്)
കോവില്‍ 19 മായി ബന്ധപ്പെട്ട കണ്ടെയ്ന്‍മെന്റ് സോണുകളായ മാനന്തവാടി തിരുനെല്ലി മേഖലയില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ ദിവസങ്ങളില്‍  പ്രത്യേക താല്‍ക്കാലിക ഇളവു നല്‍കി നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുന്നതിന് സാഹചര്യം ഒരുക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ എത്തുമ്പോള്‍ അവിടുത്തെ കുട്ടികള്‍ക്ക് മാനസികമായ വിഷമം ഉണ്ടാകുന്നതിനും ഭയപ്പാടോടെ കാണുന്ന സാഹചര്യവും തള്ളിക്കളയാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ പരീക്ഷ എഴുതുന്നതിന് കര്‍ശന നിയമങ്ങള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതുവാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം. പ്രതിസന്ധികളില്‍ കഴിയുന്ന രക്ഷിതാക്കളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *