April 23, 2024

പുൽപ്പള്ളി സ്വദേശിക്കും കോവിഡ് :മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.

0
കൽപ്പറ്റ: വയനാട് 
   ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മെയ് 20 നാണ് ജില്ലയിലെത്തിയത്. അന്ന് തന്നെ ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് 12 പേര്‍ ഉള്‍പ്പെടെ 21 പേര്‍ ജില്ലാ ആശുപ്ത്രിയില്‍ ചികില്‍സയിലുണ്ട്.

     അതേസമയം ശനിയാഴ്ച്ച  മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ലോറി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിലുളള മാനന്തവാടിയിലെ എഴ് മാസം പ്രായമായ കുട്ടിയും ലോറി ഡ്രൈവറുടെ മരുമകന്റെ  സമ്പര്‍ക്ക പട്ടികയിലുളള 36 കാരനായ പനവല്ലി സ്വദേശിയും ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുളള നെന്‍മേനി സ്വദേശിയായ 29 കാരനുമാണ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് അശുപത്രി വിട്ടത്.

    ജില്ലയില്‍ ശനിയാഴ്ച്ച 178 പേരെ പുതുതായി നിരീക്ഷണത്തിക്കിയിട്ടുണ്ട്.  നിലവില്‍ 3628 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 1500 പേര്‍ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1537 സാമ്പിളുകളില്‍ 1336 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1313 എണ്ണം നെഗറ്റീവാണ്. ശനിയാഴ്ച്ച അയച്ച 38 സാമ്പിളുകളുടെ പരിശോധനാ ഫലം ഉള്‍പ്പെടെ 194 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്നലെ 30 സാമ്പിളുകള്‍ കൂടി അയച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച നിരീക്ഷണത്തില്‍ കഴിയുന്ന 330 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *