March 19, 2024

ഭക്ഷ്യ സുരക്ഷക്കും കർഷിക മേഖലയുടെ വളർച്ചക്കും പുതിയ കാർഷിക നയം രൂപീകരിക്കണം: അഡ്വ.എൻ ഖാലിദ് രാജ

0
Img 20200523 Wa0252.jpg
ഭക്ഷ്യ സുരക്ഷക്കും കർഷിക മേഖലയുടെ വളർച്ചക്കും പുതിയ കാർഷിക നയം രൂപീകരിക്കണം: 
അഡ്വ.എൻ ഖാലിദ് രാജ
മുട്ടിൽ: കോവിഡിനു ശേഷം രൂക്ഷമായ ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും നേരിടേണ്ടി വരുമെന്ന ലോകാരോഗ്യ സംഘടനാ വിദഗ്ദരുൾപ്പെടെ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷക്കും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും സഹായകരമായ പുതിയ കാർഷിക നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രടറി അഡ്വ.എൻ. ഖാലിദ് രാജ ആവശ്യപ്പെട്ടു. കൃഷി ആദായകരമായി മാറ്റുന്നതിന് ഈ മേഖലയിൽ ഉദാരമായ സഹായങ്ങൾ നൽകുന്നതോടൊപ്പം സ്ത്രീകളെയും യുവാക്കളെയും കൃഷിയിലേക്ക് ആകർഷിപ്പിക്കാനും പ്രോൽസാഹിപ്പിക്കാനും നയത്തിൽ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുട്ടിൽ കുട്ടമംഗലം കനാൽ പരിസരത്ത് ആർജ്ജിതം 2020 കാമ്പയിൻ്റ ഭാഗമായി നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനയും കൊറോണ സൃഷ്ടിച്ച ലോക്ഡൗണും  കാരണം കാർഷിക മേഖല മുൻപെങ്ങുമില്ലാത്ത വിധം തകർന്നിരിക്കയാണ്. കാർഷിക മേഖലയുടെ തകർച്ച ലഘൂകരിക്കാൻ സ്വതന്ത്ര കർഷക സംഘം നടപ്പാക്കുന്ന ആർജ്ജവം പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുട്ടിൽ കുട്ടമംഗലം കനാൽ പരിസരത്ത് ബാണംപ്രവൻ ബഷീറിൻ്റെ വീട്ടുപറമ്പിൽ നേന്ത്ര വാഴ നടൽ കർമ്മം സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡൻ്റ് വി.അസൈനാർ ഹാജിയും ചേന നടൽ കർമ്മം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസും നിർവ്വഹിച്ചു. മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.സിറാജ് സ്വാഗതം പറഞ്ഞു. നീലിക്കണ്ടി സലാം, ഉസ്മാൻ കോയ ദാരിമി, എം അലി, സക്കീർ കല്ലടക്കൽ, ബഷീർ ബാണംപ്രവൻ, നൗഷാദ് കുന്നത്ത് പങ്കെടുത്തു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *