March 29, 2024

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണം

0
SSLC ,+2പരീക്ഷ: വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ആശങ്കയിൽ. മീനങ്ങാടി: SSLC, +2 പരീക്ഷകൾ മെയ് 25 മുതൽ 30 വരെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കെ കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ഉൾപ്പെട്ട മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 14,15,വാർഡുകളി
ലായി സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ നടത്താൻ കഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് മീനങ്ങാടിയിലെ വിദ്യാർത്ഥികളും, അധ്യാപകരും ,രക്ഷിതാക്കളും. വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട അധികൃതരും, ജില്ലാ ഭരണകൂടവും ,
ആരോഗ്യ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരികയും, കടുത്ത മാനസീക സമ്മർദ്ധത്തിന് അടിമപ്പെടുകയും ചെയ്യും. ചുരുങ്ങിയത് 2ദിവസം മാത്രമാണ് പരീക്ഷക്ക് മുൻപ് ആകെ ഉള്ളത്. ആവശ്യമായ ക്രമീകരണങ്ങളും, ആരോഗ്യസുരക്ഷാ മുൻകരുതലുകളും എടുക്കുന്നതിന് സമയം വേണ്ടത്ര യില്ലാത്ത സ്ഥിതിയാണ് ഇപ്പോൾഉള്ളത് .
വേണ്ടത്ര വിലയിരുത്തലോ, കൂടിആലോചനയോ
ഇല്ലാതെയുള്ള ബന്ധപ്പെട്ടഅധിക്യതരുടെ ഇത്തരം
നടപടിയിൽ
മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് വി.എം. വിശ്വനാഥൻ, ബേബി വർഗീസ്, മനോജ് ചന്ദനക്കാവ്, മിനി സാജു, ഷിജു.ടി.പി.
അനീഷ് റാട്ടക്കുണ്ട് ,
ഉഷ രാജേന്ദ്രൻ 
എന്നിവർസംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *