April 24, 2024

കണ്ടൈയിൻമെൻ്റ് സോണിൽ ഇളവ് അനുവദിക്കണം.

0

മാനന്തവാടി നഗരസഭയിൽ ഹോട്ട്സ്പോട്ട് ഉള്ള വാർഡുകളെ മാത്രം കണ്ടൈയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ബാക്കി വാർഡുകളെ കണ്ടൈയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കണം

മാനന്തവാടി: മാനന്തവാടി നഗര സഭയിലെ ഹോട്ട്സ്പോട്ട് ഏരിയയിൽപ്പെട്ട വാർഡുകൾ മാത്രം കണ്ടൈയിൻമെൻ്റ് സോണിൽ നിലനിർത്തി ബാക്കി വാർഡുകളെ കണ്ടൈയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കാൻ ആവശ്യമായ നടപടി ജില്ലാ ഭരണകൂടം കൈകൊള്ളണമെന്ന് മാനന്തവാടി നഗരസഭ പ്രതിപ്രക്ഷ ജേക്കബ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

മാനന്തവാടിയിൽ കോവിഡ് പോസറ്റീവായി റിസൽട്ട് വന്നത് മെയ് മാസം രണ്ടിനാണ്. തുടർന്ന് കോവിഡ് പോസറ്റീവായ പല വ്യക്തികളും രോഗം മാറി വീട്ടിൽ പോയി. ഇപ്പോൾ ബാക്കിയുള്ളത് ട്രക്ക് ഡ്രൈവറും, അദ്ദേഹത്തിൻ്റെ ഭാര്യയും, മക്കളും, കുട്ടികളും മാത്രമാണ് ഇവരെല്ലാം ഒരു കുടുംബത്തിൽപ്പെട്ടവരും, ഒരു വാർഡിലെ താമസക്കാരുമാണ്. ഇവരുടെ വീട് ഇരിക്കുന്ന വാർഡും, വാർഡുമായി ബന്ധപ്പെടുന്ന അതിർത്തി പങ്കിടുന്ന രണ്ടു വാർഡുകളും ഹോട്ട്സ്പോട്ടായി കണക്കാക്കി ബാക്കിയുള്ള വാർഡുകളെ കണ്ടൈയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കണം. വിദ്യാലയങ്ങൾ തുറക്കാനായി, കർഷകർ, കൃഷി പണിക്കാർ തുടങ്ങുന്ന സമയം, നഗരസഭയുടെ മരാമത്ത് പണികൾ പൂർത്തീകരിക്കേണ്ട സമയം, പാവപ്പെട്ട ആദിവാസി സമൂഹത്തിൽപ്പെട്ടവർക്ക് ലഭിച്ചിരിക്കുന്ന വീടുകളുടെ പണി പൂർത്തികരിക്കേണ്ട സമയമാണ്. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവരും ആശ്രയിക്കന്നത് മാനന്തവാടി ടൗണിനെയാണ്. ഇത് കണക്കിലെടുത്ത് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാനുള്ള നടപടികൾ  ജില്ലാ ഭരണകൂടം ചർച്ച ചെയ്ത് ഉചിതമമായ തീരുമാനം കൈക്കൊള്ളണമെന്ന് മാനന്തവാടി നഗരസഭ പാർലിമെൻ്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *