April 25, 2024

അതിര്‍ത്തിയില്‍ വാഹന സൗകര്യം ലഭ്യമാക്കി മോട്ടോര്‍ വാഹന വകുപ്പ്

0


അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മുത്തങ്ങ ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വാഹനം സൗകര്യം ഒരുക്കിയത്. സ്വന്തമായി വാഹനമില്ലാതെ അതിര്‍ത്തിയിലെ മൂലഹള്ളിയില്‍ എത്തുന്നവര്‍ക്ക് കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ജീപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്‍പത് തുറന്ന ജീപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക കാബിന്‍ വേര്‍തിരിച്ച് നല്‍കുകയും ഫേസ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റെസര്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. 
ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനയ്ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നവരെ വീടുകളിലെത്തിക്കാന്‍ ടാക്‌സി വാഹനങ്ങളും ലഭ്യമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച വാടക നല്‍കി യാത്രക്കാരെ സുരക്ഷിതമായി വീടുകളിലെത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. രാവിലെ ഏഴു മുതല്‍  രാത്രി പന്ത്രണ്ട് വരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം  ലഭ്യമാക്കുന്നത്. വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ ഫോം ഉപയോഗപ്പെടുത്തി മൊബൈല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 
1500 സിസിക്ക് താഴെ ഉള്ള ഇന്‍ഡിക, സ്വിഫ്റ്റ്, എത്തിയോസ് എന്നീ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 15 രൂപയും 1500 സിസിക്ക് മുകളിലുള്ള ബൊലേറൊ, സ്‌കോര്‍പിയോ, ഇന്നോവ, ടവേര എന്നീ വാഹനങ്ങള്‍ക്ക് 17 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. സര്‍ക്കാര്‍ അനുമതിയോടെ പാസ്സുമായി അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്കാണ് വാഹന സൗകര്യം ലഭ്യമാക്കുക. യാത്രാ സൗകര്യങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും പരാതികളും 8281786075 എന്ന നമ്പറിലോ kl12.mvd@kerala.gov.intransitmvdcovid19@gmail.com എന്നീ ഇമെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *