March 29, 2024

കല്‍പ്പറ്റ മണ്ഡലത്തില്‍ ഭക്ഷ്യ സുഭിക്ഷമാക്കാന്‍ പച്ചപ്പ്

0
   

      സംസ്ഥാന സര്‍ക്കാര്‍  നടപ്പിലാക്കുന്ന ഭക്ഷ്യ സുഭിക്ഷം പദ്ധതി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ വിപുലമായ രീതിയില്‍ നടത്തുവാന്‍ പച്ചപ്പ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കാര്‍ഷിക,ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പഞ്ചായത്തുകളില്‍ കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലത്തെങ്കിലും വിവിധ കിഴങ്ങ് വര്‍ഗ്ഗ കൃഷി നടത്തും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിര്‍ദ്ദേശാനുസരണം പ്രാദേശികതലത്തില്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ചക്ക അടക്കമുള്ള പ്രാദേശിക കാര്‍ഷിക വിഭവങ്ങള്‍ വരുമാനം ഉറപ്പിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തും. ജൈവ കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ച് കാപ്പി  ശേഖരിക്കും. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജൈവ കാപ്പി കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ നടത്തും. പുഴയോര സംരക്ഷണവും,പരിസ്ഥിതി പ്രവര്‍ത്തനങ്ങളും സജീവമാക്കും. കോവിഡ് കാലഘട്ടത്തില്‍ സാമൂഹിക പ്രവര്‍ത്തനവും കാര്‍ഷിക പ്രവര്‍ത്തനവും നടത്തിയ പച്ചപ്പ് വളണ്ടിയര്‍മാരെ ആദരിക്കും. യോഗത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ആധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, കൃഷി അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ കെ.മമ്മുട്ടി, പച്ചപ്പ് കോഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *